Author: DailyVoice Editor

വിഷൻ 2031-സർവ്വേ ഭൂരേഖ വകുപ്പ് സെമിനാർ ഒക്ടോബർ 17 ന്

ഭാവി വികസന ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി വിഷൻ 2031 ന്റെ ഭാഗമായി സർവേയും ഭൂരേഖയും വകുപ്പ് സംഘടിപ്പിക്കുന്ന ഏകദിന സെമിനാർ ഒക്ടോബർ 17ന് നടക്കും. കളമശ്ശേരി കേരള സ്റ്റാർട്ടപ്പ് മിഷൻ ഡിജിറ്റൽ ഹബ്ബിൽ രാവിലെ പത്തിന് നടക്കുന്ന സെമിനാർ റവന്യൂ വകുപ്പ്…

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന കടയ്ക്കൽ സ്വദേശി മരണപ്പെട്ടു.

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കടയ്ക്കൽ, ആൽത്തറമൂട് രാഗം വീട്ടിൽ ബിജു (42 ) ആണ് ഇന്ന് രാവിലെ മരണപ്പെട്ടത്. കഴിഞ്ഞ മാസം 13 ആണ് ബിജുവിന് രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത് ഉടൻ തന്നെ…

കുടുംബശ്രീ നൽകിയ കോഴിയിൽ നിന്നുമുള്ള മുട്ടകളാണ് ഇതിന് ഉപയോഗിച്ചത്

ഏത് നാടായാലും എന്ത് സംസ്കാരമായാലും തീൻമേശയിലെ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് മുട്ട. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരുപോലെ മുട്ട കഴിക്കുന്നു. മുട്ടയുടെ പ്രോത്സാഹനവും, പ്രചാരണവും ഉദ്ദേശിച്ചാണ് ഇങ്ങനെയൊരു ദിനം ആചരിക്കുന്നത്. എല്ലാവർഷവും ഒക്ടോബർ മാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ചയാണ് മുട്ട ദിനമായി ആഘോഷിക്കുന്നത്.ലോക…

ചടയമംഗലം സബ്ജില്ലാ കായികമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ കടയ്ക്കൽ GVHSS ലെ കുട്ടികൾ ആഹ്ലാദ പ്രകടനം നടത്തി.

ചടയമംഗലം സബ്ജില്ലാ കായികമേളയിൽ ഇത്തവണയും ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ കടയ്ക്കൽ GVHSS ലെ കുട്ടികൾ കടയ്ക്കൽ ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി. കുട്ടികൾ സ്‌കൂളിന് ലഭിച്ച ട്രോഫികളുമായി നഗര പ്രദക്ഷിണം നടത്തി. സ്കൂൾ പ്രധാന അധ്യാപകൻ റ്റി വിജയകുമാർ നേതൃത്വം നൽകി.

താലം ഫാഷൻ ജൂവലറി കടയ്ക്കൽ ഓണസമ്മാന കൂപ്പൺ വിജയികൾക്കുള്ള സമ്മാന വിതരണം

താലം ഫാഷൻ ജൂവലറി ഓണം പ്രമാണിച്ച് സംഘടിപ്പിച്ച സമ്മാനക്കൂപ്പൺ നറുക്കെടുപ്പിൽ വിജയികളായവർക്കുള്ള സമ്മാന വിതരണം നടന്നു .09-10-2025 രാവിലെ 11 മണിയ്ക്ക് നടന്ന ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറി മനോജ്‌ താലം ഫാഷൻ ജൂവലറി എം ഡി…

കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കിന് കേരള ബാങ്ക് എക്സലൻസ് അവാർഡ്

ജില്ലയിലെ മികച്ച പ്രാഥമിക സഹകരണ ബാങ്കിനുള്ള കേരള ബാങ്ക് എക്സലൻസ് അവാർഡ് ഇക്കുറിയും കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കിന്. കൊല്ലം ജില്ലയിൽ രണ്ടാം സ്ഥാമാണ് ബാങ്ക് കരസ്ഥമാക്കിയത്. ബാങ്കിന്റെ 2023-24 വർഷത്തെ പ്രവർത്തന മികവാണ് അവാർഡിനായി പരിഗണിച്ചത്.കേരള ബാങ്ക് പ്രസിഡന്റ് ഗോപി…

ടിക്കറ്റ് വരുമാനത്തിൽ കെഎസ്ആർടിസിക്ക് ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന കളക്ഷൻ : 09.41 കോടി രൂപ

കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (KSRTC) ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം ( ഓപ്പറേറ്റിംഗ് റവന്യു ). 2025 സെപ്റ്റംബർ 8-ാം തീയതിയാണ് എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനമായ ₹10.19 കോടി കെഎസ്ആർടിസി…

സിവിൽ ഡിഫൻസിന് കരുത്തേറുന്നു; 2250 പേർ കൂടി സേനയിൽ

ദുരന്തമുഖത്തും അപകടങ്ങളിലും ആദ്യമോടിയെത്താൻ 2250 സിവിൽ ഡിഫൻസ് വോളന്റിയർമാർ കൂടി. 2250 സിവിൽ ഡിഫൻസ് വോളൻറിയർമാർ കൂടി പരിശീലനം പൂർത്തിയാക്കി ഫയർ ആൻഡ് റെസ്‌ക്യൂ സർവ്വീസസ് സേനയുടെ ഭാഗമാകുന്നു. തെരഞ്ഞെടുക്കപ്പെട്ട 3200 പേരിൽ 2250 പേരുടെ പരിശീലനമാണ് പൂർത്തിയായത്. ബാക്കിയുള്ളവർ വരും…

കടയ്ക്കൽ, ദർപ്പക്കാട്ടിൽ വച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.

കടയ്ക്കൽ ദർപ്പക്കാട്ടിൽ വച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.ഐരക്കുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന കോട്ടുക്കൽ സ്വദേശി ബസ് ഡ്രൈവർ ആയ മിഥുൻ ആണ് മരിച്ചത്. മറ്റൊരു വാഹനത്തെ മറികടന്നെത്തിയ തമിഴ്നാട് ഫോർചൂൺ കാർ മിഥുനെ ഇടിച്ച് എതിർദിശയിൽ വന്ന മറ്റൊരു കാറിലേയ്ക്ക് വീഴുകയായിരുന്നു.മിഥുനെ കടയ്ക്കൽ…

വിദ്യാർഥികൾക്കായി ഇക്കോസെൻസ് സ്കോളർഷിപ്പ്

മാലിന്യ സംസ്‌കരണവും പരിസ്ഥിതി സംരക്ഷണവും സംബന്ധിച്ച് വിദ്യാർത്ഥികളിൽ ശാസ്ത്രീയമായ മാലിന്യ പരിപാലന മനോഭാവം വളർത്തുന്നതിനും സമൂഹത്തിൽ ശുചിത്വ ബോധവും സുസ്ഥിര വികസനത്തിനുള്ള പ്രതിബദ്ധതയും ഉറപ്പാക്കുന്നതിനുമായി തദ്ദേശ സ്വയംഭരണ വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സ്‌കൂൾ വിദ്യാർത്ഥികൾക്കായി ഇക്കോസെൻസ് സ്‌കോളർഷിപ്പ് പദ്ധതി നടപ്പിലാക്കുന്നു. യു.പി.…