Category: ACCIDENT

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കടയ്ക്കൽ, അരിനിരത്തുംപാറ സ്വദേശി അന്തരിച്ചു

അരിനിരത്തുംപാറ അരുണോദയത്തിൽ ചെല്ലപ്പൻ ചെട്ടിയാരുടെ മകൻഅമ്പിളി കുമാർ (58) ആണ് മരണപെട്ടത്.നാല് ദിവസം മുന്നേ കടയ്ക്കൽ ഏറ്റിൻകടവിൽ വെച്ചാണ് അപകടം നടന്നത്. നടന്ന് പോകുകയായിരുന്ന അമ്പിളികുമാറിനെ ഓട്ടോ ഇടിച്ചിടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് നാല് ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽയിരുന്നു

ഗോവിന്ദമംഗലത്ത് സ്കൂൾ വാൻ അപകടത്തിൽപ്പെട്ടു

ഇന്ന് വൈകുന്നേരം കിംസാറ്റ് ഹോസ്പിറ്റലിനു സമീപമാണ് വാൻ അപകടത്തിൽപ്പെട്ടത്. ആർക്കും പരിക്കില്ല. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ ഒരു വശത്തേയ്ക്ക് ചരിയുകയായിരുന്നു.മുരുക്കുമൺ ഗുരുകുൽ മൈൻഡ് വാലി സ്കൂളിലെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് വൈകുന്നേരം കിംസാറ്റ് ഹോസ്പിറ്റലിനു സമീപമാണ് വാൻ അപകടത്തിൽപ്പെട്ടത്. ആർക്കും…

കടയ്ക്കൽ പുളിമൂട് ജംഗ്ഷനിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

കടയ്ക്കൽ തൃക്കണ്ണാപുരം ഷൈമ മൻസിലിൽ അൽത്താഫ് (21) ആണ് മരിച്ചത്. ഇന്ന് രാത്രി 8 മണിയ്ക്ക് കോട്ടപ്പുറം പുളിമൂട് ജംഗ്ഷനിൽ വച്ചാണ് അപകടം ഉണ്ടായത്. പുളിമൂട് സ്വദേശി കാർത്തികയിൽ സോമൻ ആൽത്തറമൂട് ഭാഗത്തുനിന്നും സ്വന്തം വീടിലേയ്ക്ക് കയറുന്ന സമയത്ത് കോട്ടപ്പുറം ഭാഗത്തുനിന്നും…

വണ്ണപ്പുറം കോട്ടപ്പാറ വ്യൂ പോയിന്റിൽ കൊക്കയിൽ വീണ യുവാവിനെ രക്ഷിച്ചു.

ഇടുക്കി: ഇടുക്കി വണ്ണപ്പുറം കോട്ടപ്പാറ വ്യൂ പോയിന്റിൽ നിന്ന് കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി. ശനിയാഴ്ച പുലർച്ചെ സുഹൃത്തുകൾക്കൊപ്പം വ്യൂ പോയന്റിലെത്തിയ ചീങ്കൽ സിറ്റി സ്വദേശി സാംസൺ (23) ആണ് അപകടത്തിലകപ്പെട്ടത്. പാറയിൽതെന്നി ഏഴുപത് അടി താഴ്ചയിലേക്കാണ് സാംസൺ വീണത്. ഒപ്പമുണ്ടായിരുന്ന…

കടയ്ക്കലിൽ നടന്ന റോഡപകടത്തിൽ പരിക്കേറ്റ യുവാവ് മരണപ്പെട്ടു

ഇന്ന് വൈകുന്നേരം കടയ്ക്കൽ കൊച്ചാറ്റുപുറത്ത് നടന്ന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ആഴാന്തക്കുഴി, പഞ്ചമത്തിൽ ശ്യാം (38) ആണ് മരണപ്പെട്ടത്.ഇന്ന് ഉച്ചയ്ക്ക് നാല് മണിയോടെയാണ് അപകടം നടന്നത്. കടയ്ക്കൽ നിലമേൽ റോഡിൽ കൊച്ചാറ്റുപുറം ജംഗ്ഷന് സമീപം വച്ച് ബൈക്ക് യാത്രികനായ ആഴാന്തക്കുഴി സ്വദേശി…

കടയ്ക്കലിൽ ബൈക്ക് യാത്രികനെ ഇടിച്ചു വീഴ്ത്തി നിർത്താതെ പോയ കാറിലെ ഡ്രൈവർ പോലീസ് പിടിയിൽ

കടയ്ക്കലിൽ ബൈക്ക് യാത്രികനെ ഇടിച്ചു വീഴ്ത്തി നിർത്താതെ പോയ കാറിലെ ഡ്രൈവർ പോലീസ് പിടിയിൽ.ഇന്ന് ഉച്ചയ്ക്ക് നാല് മണിയോടെയാണ് സംഭവം നടന്നത്. കടയ്ക്കൽ നിലമേൽ റോഡിൽ കൊച്ചാറ്റുപുറം ജംഗ്ഷന് സമീപം വച്ച് ബൈക്ക് യാത്രികനായ ആഴാന്തക്കുഴി സ്വദേശി ശ്യാമിനെ സ്‌കോർപിയോ കാറിൽ…

നിലമേൽ പുതുശ്ശേരിയിൽ വാഹനാപകടം.രണ്ട് കുട്ടികൾ അടക്കം ആറുപേർക്ക് പരിക്ക്.

നിലമേൽ ഭാഗത്ത് കിടന്ന ലോറി ചടയമംഗലത്തേക്ക് പോകാൻ തിരിക്കും വഴിക്ക് ചടയമംഗലം ഭാഗത്ത് നിന്നും വന്ന ബൈക്ക് സ്ലോ ചെയ്ത് നിർത്തുകയും തുടർന്ന് ബൈക്കിന് പിന്നാലെ വന്ന കാർ ബൈക്കിലും ലോറിയിലേക്കും ഇടിച്ചു കയറുകയായിരുന്നു..ഷാജി (49), ഷാഹിന (38),ആദം (10),അമാൻ (6)ബിനു…

കടയ്ക്കൽ ആൽത്തറമൂട്ടിൽ കടയിൽ നിന്നവരെ ബൈക്ക് യാത്രികർ ഇടിച്ചു വീഴ്ത്തി

കടയ്ക്കൽ ആൽത്തറമൂട്ടിൽ കടയ്ക്കുള്ളിൽ നിന്നവരെ ബൈക്ക് യാത്രികർ ഇടിച്ചു വീഴ്ത്തി. ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. ആൽത്തറമൂട്ടിൽ ദേവീ ക്ഷേത്രത്തിന് സമീപം കട നടത്തുന്ന വിഷ്ണുവിനേയും, പശ്ചിമ ബംഗാൾ സ്വദേശിയായ ഡപ്പൻ കുമാർ ദാസിനെയുമാണ് ഇടിച്ചു വീഴ്ത്തിയത് .പുല്ലുപണ ചരുവിള…

പാലക്കാട് അപകടം: മരിച്ച വിദ്യാർത്ഥിനികളുടെ മൃതദേഹം വീടുകളിലെത്തിച്ചു, പൊതുദർശനം രാവിലെ 8.30ന്

പാലക്കാട്: കല്ലടിക്കോട് വ്യാഴാഴ്ച വിദ്യാര്‍ത്ഥികളുടെ മുകളിലേക്ക് ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍മരിച്ച വിദ്യാർത്ഥികളുടെ മൃതദേഹം അവരവരുടെ വീടുകളിലേയ്ക്ക് എത്തിച്ചു. അപകടത്തിൽ മരിച്ച നിദ ഫാത്തിമ, റിദ ഫാത്തിമ, ഇർഫാന ഷെറിൻ, എ എസ് ആയിഷ എന്നിവരുടെ മൃതദേഹങ്ങളാണ് തുപ്പനാടിന് സമീപം ചെറൂളിയിലുള്ള വിദ്യാർത്ഥികളുടെ…

തൃശ്ശൂരിൽ ഉറങ്ങിക്കിടന്ന നാടോടികൾക്കിടയിലേക്ക് നിയന്ത്രണം വിട്ട ലോറി പാഞ്ഞു കയറി, അഞ്ചു മരണം നിരവധിപ്പേർക്ക് പരിക്ക്

തൃശൂർ: തൃശൂർ നാട്ടികയിൽ കണ്ണൂരിൽ നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്ന തടി ലോറി തെരുവിൽ ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് പാഞ്ഞു കയറി. 5 പേർ സംഭവസ്ഥലത്തു വെച്ചു തന്നെ മരണമടഞ്ഞു. 7 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെരുവിൽ ഉറങ്ങിക്കിടന്ന നാടോടികളാണ് മരിച്ചത്. 2കുട്ടികൾ ഉൾപ്പടെ…