വയനാടിനായി കൈകോർത്ത് മലയാളം മിഷൻ കുരുന്നുകൾ: ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത് അരക്കോടി രൂപ
ലോകമെമ്പാടുമുള്ള മലയാളം മിഷൻ ചാപ്റ്ററുകളിലെ കുരുന്നുകൾ മാതൃ നാടിനായി കൈകോർത്തുകൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അരക്കോടി രൂപ സംഭാവന ചെയ്തു. സഹജീവി സ്നേഹവും മാതൃദേശത്തിനോടുള്ള പ്രതിബദ്ധതയും പ്രവാസി കുട്ടികളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മലയാളം ‘മിഷൻ വയനാടിനൊരു ഡോളർ’ എന്ന പദ്ധതി ആവിഷ്കരിച്ചത്.…
ബൈക്കുകൾ അടിച്ചുമാറ്റി ഓൺലൈനിൽ പൊളിച്ചു വിൽക്കും: കൊല്ലത്തെ ബൈക്ക് മോഷ്ടാക്കൾ ഒടുവിൽ പിടിയിലായി
കൊല്ലം: ബൈക്കുകൾ മോഷ്ടിച്ച് പൊളിച്ച് വിൽക്കുന്ന രണ്ടംഗ സംഘം കൊല്ലത്ത് പിടിയിലായി. പുനലൂർ നരിക്കൽ സ്വദേശി സുബിൻ സുഭാഷ്, വെഞ്ചേമ്പ് സ്വദേശി നിജിൻ എന്നിവരെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി മൂന്നുമാസം കൊണ്ട്…
തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങൾ ഇനി കെ-സ്മാർട്ട് ആപ്പിൽ ലഭ്യമാകും: മന്ത്രി എം.ബി രാജേഷ്
നഗരസഭയിലെയും കോർപ്പറേഷനെയും സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ. കെ-സ്മാർട്ട് പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള ‘കെ-സ്മാർട്ട്’ ആപ്ലിക്കേഷൻ ജനുവരി 1 മുതൽ പ്രവർത്തനക്ഷമമാകുമെന്ന് മന്ത്രി എം.ബി രാജേഷ് അറിയിച്ചു. ചിറയൻകീഴ് മണ്ഡലത്തിൽ നടന്ന നവകേരള സദസ്സിൽ വച്ചാണ് അദ്ദേഹം ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പങ്കുവെച്ചത്.…
കടയ്ക്കൽ ഗവണ്മെന്റ് യു. പി. എ സിൽ സ്കൂൾ ബസ് ഫ്ലാഗ് ഓഫും ഡോക്യുമെന്ററി പ്രകാശനവും മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി. ടി. എ പ്രസിഡന്റ് സി. ദീപുഅധ്യക്ഷനായിരുന്നു.സ്കൂൾ പ്രഥമ അദ്ധ്യാപകൻ ഹുംമാംഷാ സ്വാഗതം പറഞ്ഞു.
പ്രൈം മിനിസ്റ്റേഴ്സ് സ്കോളർഷിപ്പ് സ്കീമിൽ അപേക്ഷിക്കാം
2022-2023 അധ്യയന വർഷത്തിൽ പ്രൊഫഷണൽ കോഴ്സുകളിൽ അഡ്മിഷൻ നേടിയ അർഹരായ വിമുക്തഭടന്മാരുടെ മക്കൾക്ക് പ്രൈം മിനിസ്റ്റേഴ്സ് സ്കോളർഷിപ്പ് സ്കീം (PMSS) 2022-2023 ലേയ്ക്ക് വേണ്ടി കേന്ദ്രീയ സൈനിക് ബോർഡിന്റെ വെബ്സൈറ്റായ www.ksb.gov.in മുഖാന്തിരം ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്കായി…
ഐ.പി.എൽ ആവേശം പുതുപ്പള്ളിയിലേക്ക്; ഫാൻ പാർക്കുകളുടെ രണ്ടാം ഘട്ട പട്ടിക ബി.സി.സി.ഐ പ്രഖ്യാപിച്ചു
ടാറ്റാ ഐ.പി.എൽ 2026-ന്റെ ആവേശം രാജ്യത്തെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ബി.സി.സി.ഐ ഫാൻ പാർക്കുകളുടെ രണ്ടാം ഘട്ട പട്ടിക പുറത്തിറക്കി. 18 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി ആകെ 30 നഗരങ്ങളിലാണ് രണ്ടാം ഘട്ടത്തിൽ ഫാൻ പാർക്കുകൾ ഒരുങ്ങുന്നത്. കേരളത്തിൽ…
അഞ്ചലിൽ വീണ്ടും കാട്ടുപോത്തിന്റെ ആക്രമണം.
കൊല്ലം അഞ്ചലിൽ വീണ്ടും കാട്ടുപോത്തിന്റെ ആക്രമണം.വോട്ട് ചെയ്യാൻ പോയ കുടുംബത്തിന്റെ കാറിനുമുകളിലേക്കു കാട്ടുപോത്ത് എടുത്തു ചാടി. കാറിൽ ഉണ്ടായിരുന്ന ഭാര്യയും ഭർത്താവും രക്ഷപ്പെട്ടത് തലനാരിഴക്ക്. കാറിന്റെ മുൻഭാഗം തകർന്ന നിലയിൽ. കാട്ടുപോത്ത് കാറിന്റെ മുകളിലേക്ക് എടുത്ത് ചാടുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു..…
കടയ്ക്കൽ പോലീസ് സ്റ്റേഷൻ കോട്ടഴ്സ് കോമ്പൗണ്ടിൽ കുഴിച്ചിട്ടിരുന്ന പടക്കങ്ങൾ പൊട്ടിത്തെറിച്ചു
കൊല്ലം കടയ്ക്കൽ പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ ഉഗ്ര ശബ്ദത്തോടെയുള്ള പൊട്ടിത്തെറി ശബ്ദം കേട്ടതിനെ തുടർന്ന് നാട്ടുകാർ സ്റ്റേഷൻ പരിസരത്ത് ഓടി കൂടി.ഇന്ന് 11 മണിയോടുകൂടിയാണ് സംഭവം നടന്നത് സമീപത്തുള്ള പോലീസ് കോർട്ടേഴ്സിന്റെ ജനലിന്റെ ഗ്ലാസ്സ് പാളികൾ തകർന്നു വീണു.വളരെ ദൂരെ വരെ…
ചടയമംഗലം, കുരിയോട് ഹോട്ടൽ ഉടമയെ ജീവനക്കാരൻ കുത്തി കൊലപ്പെടുത്തി.
ചടയമംഗലം കുരിയോട് സ്‌പൈസി ഹോട്ടൽ ഉടമയെ ജീവനക്കാരൻ കുത്തി കൊലപ്പെടുത്തി.വെളിനല്ലൂർ ആക്കൽ സ്വദേശി സക്കീർ ഹുസൈൻ(45) ആണ് കൊല്ലപ്പെട്ടത്.ഇന്ന് വൈകുന്നേരം 4.30മണിയോടെ ആണ് സംഭവം നടന്നത്. ഇതേ ഹോട്ടലിൽ ജീവനക്കാരനായ കാസർഗോഡ് സ്വദേശിയായ ഇർഷാദ് ആണ് സക്കീറിനെ കുത്തിയത്.കുത്തേറ്റ സക്കീറിനെ കടയ്ക്കൽ…
R&B ഫാഷൻ ആഗോളതലത്തിൽ 184 സ്റ്റോറുകളിലേക്ക്; കേരളത്തിലെ പത്താമത്തെ സ്റ്റോർ കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു
കൊച്ചി: അപ്പാരൽ ഗ്രൂപ്പിന് കീഴിലുള്ള പ്രമുഖ ലൈഫ് സ്റ്റൈൽ ബ്രാൻഡായ R&B ഇന്ത്യയിലെ സാന്നിധ്യം ശക്തമാക്കുന്നു. ബ്രാൻഡിന്റെ ഇന്ത്യയിലെ 42-ാമത്തെ സ്റ്റോറും കൊച്ചിയിലെ നാലാമത്തെ സ്റ്റോറും വില്ലിംഗ്ഡൺ 58, BOT ബ്രിഡ്ജിന് സമീപം പ്രവർത്തനമാരംഭിച്ചു. നിലവിൽ 9 രാജ്യങ്ങളിലായി 184-ലധികം സ്റ്റോറുകളുള്ള…
കടയ്ക്കലിൽ യുവാവ് വെട്ടേറ്റ് മരിച്ചു
കടയ്ക്കലിൽ യുവാവ് വെട്ടേറ്റ് മരിച്ചു. മുകുന്നേരി ചെന്നിലത്ത് പുത്തൻട്ടിൽ ശരത്താണ് വെട്ടേറ്റു മരിച്ചത്. വയല സ്വദേശിയായ ശരത്ത് കടയ്ക്കല്‍ അഞ്ചുമുക്കില്‍ ഭാര്യയുടെ വീട്ടിലാണ് താമസം. ഇന്ന് കടയ്ക്കലിലെ ബാറിലെത്തിയ ശരത്ത് മദ്യപിക്കുകയും അവിടെ മദ്യപിക്കാനെത്തിയ രാഹുല്‍ എന്ന യുവാവുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു.…
ലോകകപ്പ് വിജയശിൽപിക്ക് ജന്മനാടിന്റെ ആദരം; സഞ്ജു സാംസണിനെ കെ.സി.എ ആദരിക്കും
തിരുവനന്തപുരം: ടി-20 ലോകകപ്പിൽ ഇന്ത്യയ്ക്ക് ഐതിഹാസിക വിജയം നേടിക്കൊടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച മലയാളി താരം സഞ്ജു സാംസണിന് കേരള ക്രിക്കറ്റ് അസോസിയേഷന്റെ സ്നേഹാദരം. തിരുവനന്തപുരം മംഗലപുരം മുല്ലശ്ശേരിയിൽ കെ.സി.എ പുതുതായി നിർമ്മിച്ച അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടന വേദിയിലാണ് താരത്തെ ആദരിക്കുന്നത്.…
കുരുന്ന് കരങ്ങൾക്ക് ആശ്വാസമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി
കിളിമാനൂര്‍ പാപ്പാല എം.സി റോഡില്‍ ഉണ്ടായ വാഹനാപകടത്തില്‍ മാതാപിതാക്കള്‍ നഷ്ടമായ കുട്ടികള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം അനുവദിച്ചു. കുട്ടികള്‍ പ്രായപൂര്‍ത്തിയാകുന്നത് വരെ തുക കുട്ടികളുടെ അമ്മൂമ്മയുടെ പേരില്‍ ബാങ്കില്‍ ഡിപ്പോസിറ്റ് ചെയ്യും. ഈ…
കീം പ്രവേശനം: ഓൺലൈൻ അപേക്ഷയിലെ പിഴവുകൾ പരിശോധിക്കുന്നതിന് അവസരം
2026-27 അധ്യയന വർഷത്തെ കേരള എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് അവർ നൽകിയ പേര്, ഫോട്ടോ, ഒപ്പ്, പത്താം ക്ലാസ് സർട്ടിഫിക്കറ്റ് എന്നിവയിലെ പിഴവുകൾ പരിശോധിക്കുന്നതിനും തിരുത്തുന്നതിനുമുള്ള അവസരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ ലഭ്യമാണ്.…
നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കടയ്ക്കലിൽ പോലീസ് റൂട്ട് മാർച്ച് നടത്തി.
നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കടയ്ക്കലിൽ പോലീസ് റൂട്ട് മാർച്ച് നടത്തി.കൊട്ടാരക്കര ഡി വൈ എസ് പി ബിനുകുമാർ, കടയ്ക്കൽ എസ് എച്ച് ഒ സുബിൻ തങ്കച്ചൻ, എന്നിവർ നേതൃത്വം നൽകി.















