
കൊല്ലം കടയ്ക്കൽ പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ ഉഗ്ര ശബ്ദത്തോടെയുള്ള പൊട്ടിത്തെറി ശബ്ദം കേട്ടതിനെ തുടർന്ന് നാട്ടുകാർ സ്റ്റേഷൻ പരിസരത്ത് ഓടി കൂടി.ഇന്ന് 11 മണിയോടുകൂടിയാണ് സംഭവം നടന്നത് സമീപത്തുള്ള പോലീസ് കോർട്ടേഴ്സിന്റെ ജനലിന്റെ ഗ്ലാസ്സ് പാളികൾ തകർന്നു വീണു.വളരെ ദൂരെ വരെ ഉഗ്ര ശബ്ദം കേട്ടു



. ഇനിയും ഇത്തരത്തിലുള്ള പടക്കുമോ മറ്റോ മണ്ണിന്റെ അടിയിൽ ഉള്ളതായിട്ട് സംശയമുള്ളതിനെ തുടർന്ന് ഉടൻ തന്നെ കടയ്ക്കൽ പോലീസ് ഉന്നത അധികാരികളെ ബന്ധപ്പെടുകയും,ബോംബ് സ്ക്വാഡ് അടക്കമുള്ള സംവിധാനങ്ങൾ സ്ഥലത്തെത്തി പരിശോധന നടത്തി.

അനധികൃത പടകകഞ്ചവടകാരിൽ നിന്നും വർഷങ്ങൾക്ക് മുന്നേ പിടിച്ചെടുത്ത പടക്ക സാമഗ്രികൾ സ്റ്റേഷന് സമീപമുള്ള പഴയ കോർട്ടേഴ്സിൽ സൂക്ഷിച്ചിരുക്കുകയായിരുന്നു . പഴയ കെട്ടിടങ്ങൾ പൊളിച്ച് പുതിയ കോട്ടഴ്സ് സാമുച്ചയം നിർമ്മിച്ചപ്പോൾ അവയെല്ലാം സമീപത്തു തന്നെ കുഴികുഴിച്ച് അതിൽ മൂടുകയായിരുന്നു.

വർഷങ്ങൾ പഴക്കമുള്ള ഇവ വെയിലിന്റെ അമിത ചൂടേറ്റ് പൊട്ടിതെറിക്കുകയായിരുന്നു എന്നാണ് നിഗമനം. സംഭവം അറിഞ്ഞ ഉടൻതന്നെ ജില്ലാ പോലീസ് സൂപ്രണ്ട് അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. മന്ത്രി ജെ ചിഞ്ചു റാണി അടക്കമുള്ള ജന പ്രതിനിധികളും സ്ഥലത്തെത്തി.


