Category: KADAKKAL NEWS

കടയ്ക്കൽ ഗ്രാമ പഞ്ചായത്ത്‌ ബഡ്‌സ് ഒളിമ്പ്യാഡ് “പറന്നുയരാം” സംഘടിപ്പിച്ചു.

കടയ്ക്കൽ ഗ്രാമപഞ്ചായത്ത് ബഡ്‌സ് ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിന്റെ നേതൃത്വത്തിൽ എന്ന പരിപാടി സംഘടിപ്പിച്ചു. കടയ്ക്കൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌ കുമാർ ഫ്ലാഗ് ഓഫ് ചെയ്തു.ചുറ്റുമുള്ളതെല്ലാം മറന്ന് ആസ്വദിച്ചും മത്സരിച്ചും അവർ ദൂരങ്ങൾ താണ്ടി. കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ബഡ്സ്…

ആർ ശങ്കർ മെമ്മോറിയൽ ഗ്രന്ഥശാലയുടെ രണ്ടാം ഘട്ട കെട്ടിട നിർമ്മാണ ഉദ്ഘാടനം

ശങ്കർ നഗർ ആർ ശങ്കർ മെമ്മോറിയൽ ഗ്രന്ഥശാലയുടെ രണ്ടാം ഘട്ട കെട്ടിട നിർമ്മാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ മെമ്പർ അഡ്വ സാം കെ ഡാനിയേൽ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ എം മനോജ്‌ കുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഷാനി…

കിംസാറ്റ് ഹോസ്പിറ്റലും, കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കും ചേർന്ന് ചിങ്ങേലിയിൽ നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു.

കിംസാറ്റ് ഹോസ്പിറ്റലും, കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കും ചേർന്ന് ചിങ്ങേലിയിൽ നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം കിംസാറ്റ് ചെയർമാൻ എസ് വിക്രമൻ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ്‌ എം മനോജ്‌ കുമാർ അധ്യക്ഷത വഹിച്ചു. ചിങ്ങേലി വാർഡ് മെമ്പർ സബിത സ്വാഗതം പറഞ്ഞു.…

കടയ്ക്കൽ -പാലാ ലിങ്ക് ബസ് ഫ്ലാഗ് ഓഫ് ചെയ്തു.

ചടയമംഗലം ഡിപ്പോയിൽ നിന്നും പുതുതായി അനുവദിച്ച കടയ്ക്കൽ പാലാ ബസ് സർവ്വീസിന്റെ ഫ്ലാഗ് ഓഫ് (4-11-2025) ചൊവ്വാഴ്ച രാവിലെ 9.45 ന് കടയ്ക്കൽ ബസ്റ്റാന്റിൽ വച്ച് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിർവ്വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌…

കേരള പിറവി ദിനത്തിൽ പ്രവാസി സംഘം കടയ്ക്കൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും സ്നേഹ വിരുന്നൊരുക്കി

കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ രോഗികളും, കൂട്ടിരിപ്പുകാർക്കും, ജീവനക്കാർക്കുമടക്കം 350 പേർക്കാണ് സ്നേഹ വിരുന്നൊരുക്കിയത്. സി പി ഐ (എം) കടയ്ക്കൽ ഏരിയ സെക്രട്ടറി വി സുബ്ബലാൽ ഉദ്ഘാടനം ചെയ്തു. പ്രവാസി സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി തേക്കിൽ ജബ്ബാർ, കടയ്ക്കൽ ഗ്രാമ…

വിവാഹ തട്ടിപ്പിലൂടെ പ്രവാസി യുവതിയുടെ ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി

വിവാഹ തട്ടിപ്പിലൂടെ പ്രവാസി യുവതിയുടെ ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി കടയ്ക്കൽ, ആൽത്തറമൂട് സംഗീത് ഭവനിൽ സംഗീതിന്റേയും, പത്തനംതിട്ട സ്വദേശിനി പ്രിൻസി രാജിന്റെയും കഥയാണിത്. 2013 ൽ സംഗീതും, പ്രിൻസിയും യു എ യിൽ വച്ച് പരിചയപ്പെടുകയും, തമ്മിൽ ഒരുമിച്ചു താമസിച്ചു വരികയുമായിരുന്നു.…

കടയ്ക്കൽ ഗ്രാമ പഞ്ചായത്ത്‌ തൊഴിൽ മേള സംഘടിപ്പിച്ചു.

കടയ്ക്കൽ ഗ്രാമ പഞ്ചായത്ത്‌ വിജ്ഞാന കേരളം തൊഴിൽ മേള സംഘടിപ്പിച്ചു.കടയ്ക്കൽ ഗ്രാമ പഞ്ചായത്ത്‌ ടൗൺ ഹാളിൽ സംഘടിപ്പിച്ച തൊഴിൽ മേള ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌ കുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഷാനി എസ് എസ് അധ്യക്ഷത…

ആനപ്പാറ കൊലപാതകം പ്രതി രാജു പോലീസ് പിടിയിൽ

കഴിഞ്ഞ ദിവസമാണ് കടയ്ക്കൽ ആനപ്പാറയിൽ രാത്രി മദ്യ ലഹരിയിൽ രണ്ടു പേർ തമ്മിലുണ്ടായ അടിപിടിയിൽ ആനപ്പാറ സ്വദേശി ശശി മരിച്ചിരുന്നു.കുന്താലി രാജു ശശിയെ തലക്കടിയ്ക്കുകയായിരുന്നു. ശശിക്ക് തലയിൽ ഗുരുതരമായി പരിക്കേൽക്കുകയും മെഡിക്കൽ കോളേജിൽ കൊണ്ടുപോകും വഴി മരണപ്പെടുകയായിരുന്നു. കൃത്യം കഴിഞ്ഞ പ്രതി…

ചടയമംഗലത്ത് നടന്ന വാഹനാപകടത്തിൽ ഇളമ്പഴന്നൂർ സ്വദേശിയായ യുവാവ് മരണപ്പെട്ടു

ചടയമംഗലത്ത് ഇന്നലെ(ഒക്ടോബർ 19) രാത്രി എട്ടര മണി യോടുകൂടി നടന്ന അപകടത്തിൽ ഇളമ്പഴന്നൂർ സ്വദേശിയായ യുവാവ് മരണപ്പെട്ടു. ഇളമ്പഴന്നൂർ സൗദാ മൻസിലിൽ റംല ബീവി യുടെ മകനായ അസ്കർ (45) ആണ് മരണപ്പെട്ടത്. രാത്രിയോടുകൂടി ജംഗ്ഷനിൽ ആട്ടോയിൽ നിന്നും ഇറങ്ങുമ്പോൾ കുമളിയിൽ…

കടയ്ക്കൽ ആനപ്പാറയിൽ നടന്ന അടിപിടിയിൽ ഒരാൾ മരിച്ചു

കടയ്ക്കൽ ആനപ്പാറയിൽ ഇന്നലെ രാത്രി മദ്യ ലഹരിയിൽ രണ്ടു പേർ തമ്മിലുണ്ടായ അടിപിടിയിൽ ഒരാൾ മരിച്ചു. കുന്താലി രാജു, ശശി എന്നിവർ തമ്മിലുള്ള അടി പിടിയിൽ ശശിക്ക് തലയിൽ ഗുരുതരമായി പരിക്കേൽക്കുകയും മെഡിക്കൽ കോളേജിൽ കൊണ്ടുപോകും വഴി മരണപ്പെടുകയായിരുന്നു