
കിംസാറ്റ് ഹോസ്പിറ്റലും, കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കും ചേർന്ന് ചിങ്ങേലിയിൽ നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം കിംസാറ്റ് ചെയർമാൻ എസ് വിക്രമൻ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ അധ്യക്ഷത വഹിച്ചു. ചിങ്ങേലി വാർഡ് മെമ്പർ സബിത സ്വാഗതം പറഞ്ഞു.


പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനി എസ്,കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് പി പ്രതാപൻ, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ വേണു കുമാരൻ നായർ, കെ എം മാധുരി,

പഞ്ചായത്ത് അംഗങ്ങളായ പ്രീതൻ ഗോപി, അനന്തലക്ഷ്മി, സർവ്വീസ് സഹകരണ ഡയറക്ടർ ബോർഡ് അംഗങ്ങളായ എൻ ആർ അനിൽ, ജയപാലൻ, ഷിബു കടയ്ക്കൽ , ഷാജഹാൻ, മോഹൻദാസ് രാജധാനി ,ബാങ്ക് സെക്രട്ടറി ജ്യോതി എന്നിവർ പങ്കെടുത്തു.




