ശങ്കർ നഗർ ആർ ശങ്കർ മെമ്മോറിയൽ ഗ്രന്ഥശാലയുടെ രണ്ടാം ഘട്ട കെട്ടിട നിർമ്മാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ മെമ്പർ അഡ്വ സാം കെ ഡാനിയേൽ നിർവ്വഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ്‌ എം മനോജ്‌ കുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഷാനി എസ്,സ്വാഗതം പറഞ്ഞു.പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ വേണു കുമാരൻ നായർ, കെ എം മാധുരി, പഞ്ചായത്ത്‌ അംഗങ്ങളായ ആർ ശ്രീജ , അനന്തലക്ഷ്മി,ഗ്രന്ഥശാല സെക്രട്ടറി ദീപു കൃഷ്ണൻ സുനിൽ ശങ്കർനഗർ,

കൊല്ലം ജില്ലാ പഞ്ചായത്തിന്റെ 18 ലക്ഷം രൂപയും, കടയ്ക്കൽ ഗ്രാമപഞ്ചായത്തിന്റെ 8 ലക്ഷം രൂപയും ഉപയോഗിച്ചാണ് രണ്ടാംഘട്ട പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്.