കുമ്മിൾ ഗ്രാമപഞ്ചായത്ത് ഒരു മാതൃക പദ്ധതി കൂടി ഓണസമ്മാനമായി നാടിന് സമർപ്പിക്കുകയാണ്. കുമ്മിൾ പി എച്ച് സി വാടക കെട്ടിടത്തിൽ നിന്നും മാറി സ്വന്തം ഭൂമിയിൽ സ്വന്തം കെട്ടിടം എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുകയാണ്. ഇതിനായി 3796000 രൂപ ബഹുജനങ്ങളിൽ നിന്നും, ഗ്രാമപഞ്ചായത്തിന്റെ 1425000 രൂപയും ചേർത്ത് വാങ്ങിയ ഭൂമിയിൽ എൻ എച്ച് എം 1.43 കോടി രൂപ ചെലവഴിച്ച് പണിതുയർത്തിയ കെട്ടിടം ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്.

കൂടാതെ മന്ത്രി ചിഞ്ചു റാണിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച ഒരു കോടി രൂപയുടെ രണ്ടാം നില ഉദ്ഘാടനം ഉടൻ ആരംഭിയ്ക്കും. ബഹുജനങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ച് കാലോചിതമായ പരിഷ്കരണ മികവ് വിളിച്ചോതുന്ന ആശുപത്രി കെട്ടിടം ജനപ്രതികളുടെയും,രാഷ്ട്രീയപാർട്ടി നേതാക്കളുടെയും വമ്പിച്ച ജനാ വലിയുടെയും സാന്നിധ്യത്തിൽ സെപ്റ്റംബർ 2ചൊവ്വാഴ്ച രാവിലെ 9 30ന് കേരളത്തിലെ ബഹുമാനപ്പെട്ട മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണിയുടെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ വെച്ച് ബഹു ആരോഗ്യ, വനിത ശിശു ക്ഷേമ വകുപ്പ് മന്ത്രി വീണ ജോർജ് ഉദ്ഘാടനം നിർവഹിക്കുന്നു.

യോഗത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ കൃഷ്ണപിള്ള സ്വാഗതം പറയും. കൊല്ലം ഡി എം ഒ ഇൻ ചാർജ് ഡോ അനു എം എസ് റിപ്പോർട്ട് അവതരിപ്പിക്കും.ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ പി കെ ഗോപൻ, ഡി പി എം ഡോ ദേവ് കിരൺ, എൻ കെ പ്രേമചന്ദ്രൻ എം പി, ബ്ലോക്ക്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ, ജില്ലാ പഞ്ചായത്ത്‌ മെമ്പർ ജെ നജീബത്ത്, മുൻ മന്ത്രി മുല്ലക്കര രത്നാകരൻ

, സി പി ഐ (എം) ജില്ലാ സെക്രട്ടറി എസ് സുദേവൻ, എൻ ആർ ഇ ജി എസ് ക്ഷേമനിധി ബോർഡ് ചെയർമാൻ എസ് സുദേവൻ, കിംസാറ്റ് ചെയർമാൻ എസ് വിക്രമൻ, കോംകോ ഡയറക്ടർ എസ് ബുഹാരി, കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ ഡോ വി മിഥുൻ, സി പി ഐ (എം) ജില്ലാ കമ്മിറ്റി അംഗം എം നസീർ, മുൻ എം എൽ എ ആർ ലതാദേവി,തൃതല പഞ്ചായത്ത്‌ ജനപ്രതിനിധികൾ, ബഹുജനങ്ങൾ എന്നിവർ പങ്കെടുക്കും. മെഡിക്കൽ ഓഫീസർ ഡോ രാധാകൃഷ്ണപിള്ള നന്ദി പറയും.