കൊച്ചിൻ മീഡിയാസ്കൂളിലെ പഠന ശേഷം മമ്മൂട്ടി, പ്രമോദ് പയ്യന്നൂർ ടീം ഒരുക്കിയ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ബാല്യകാല സഖി എന്ന ചിത്രത്തിലൂടെ ചിത്രസംയോജന സഹായിയായി ചലച്ചിത്ര മേഖലയിൽ തുടക്കം കുറിച്ചു. തുടർന്ന് രുദ്രസിംഹാസനം ഉറിയടി, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ,മോഹൻ കുമാർ ഫാൻസ്,
മിഖായേൽ,സച്ചിൻ പ്രതി പൂവൻകോഴി തുടങ്ങിയ മലയാള ചലച്ചിത്രങ്ങളിലും, തമിഴ്, തെലുങ്ക് ഭാഷകളിലെ ചില ചിത്രങ്ങളിലും ഭാഗമായി പ്രവർത്തിച്ചു…

കേരള സംസ്ഥാന സർക്കാർ പുരസ്കാരങ്ങളുൾപ്പടെ അന്താരാഷ്ട്ര പ്രശംസ നേടിയ ഒരു ചായക്കടക്കാരൻ്റെ മൻകി ബാത് എന്ന ഡോക്യംമെൻ്ററിയുടെ എഡിറ്ററും ആയിരുന്നു.. നിരവധി പരസ്യ ചിത്രങ്ങളിലും എഡിറ്റർ ആയി പ്രവർത്തിച്ചു ഇതിനിടെയാണ് 2030-ഓടെ സിലിക്കൺ വാലി മോഡലിൽ കേരളത്തെ ടെക്നോളോജിയുടെയും എന്റർപ്രെണർഷിപ്പിന്റെയും ഹെഡ് ക്വാർട്ടേഴ്‌സ് ആക്കി മാറ്റുന്നതിനുള്ള ലക്ഷ്യവുമായി വിവിധ പ്രവർത്തനങ്ങളുമായി മുന്നേറുന്ന ടാൽറോപ് എന്ന കമ്പനിയുടെ ഭാഗമായി മാറുന്നത്. അതിൽ തന്നെ ടാൽറോപ് എഡ്യുടെയ്ൻമെന്റ് സ്റ്റാർട്ടപ്പായ വൈസ് ടോക്കീസ് എന്ന കമ്പനിയുടെ സ്ഥാപകരിൽ ഒരാളാകുന്നത്…സിനിമ, സാഹിത്യം, ശാസ്ത്ര വിഷയങ്ങള്‍, സംഗീതം, പാചകം, കായിക ഇനങ്ങള്‍, രാഷ്ട്രീയം എന്നിങ്ങനെ വ്യത്യസ്ത വിഷയങ്ങള്‍ മാസ്റ്റേഴ്സില്‍ നിന്നും പഠിക്കാന്‍ കഴിയുന്നുവെന്നതാണ് വൈസ് ടോക്കീസിന്റെ പ്രത്യേകത.

സിനിമയാണെങ്കില്‍ പ്രമുഖ സംവിധായകര്‍, സൂപ്പര്‍ താരങ്ങള്‍, തിരക്കഥാകൃത്തുക്കള്‍, അറിയപ്പെടുന്ന സംഗീത സംവിധായകരില്‍ നിന്നും സംഗീതം,
ലോകത്ത് തന്നെ അറിയപ്പെട്ട ബിസിനസുകാരില്‍ നിന്നും ബിസിനസിന്റെ ബാലപാഠങ്ങള്‍. ഇങ്ങനെ ഓരോന്നും പഠിപ്പിക്കുന്നത് അതാത് മേഖലയില്‍ വൈദഗ്ധ്യം തെളിയിച്ച പ്രമുഖ വ്യക്തിത്വങ്ങളായിരിക്കും.

പ്രശസ്ത സംവിധായകരായ അടൂര്‍ ഗോപാലകൃഷ്ണന്‍, പ്രിയദര്‍ശന്‍, ആര്‍ട്ട് ഡയറക്ടര്‍ സാബു സിറില്‍, തിരക്കഥാകൃത്തുക്കളായ രഘുനാഥ് പാലേരി, സന്തോഷ് ഏച്ചിക്കാനം , കേരളത്തിലെ ആദ്യ വനിതാ ഷെഫ് ലത, മുൻ ഹൈക്കോടതി ജസ്റ്റിസ് കമാൽ പാഷ തുടങ്ങി ഇതിനകം വൈസ് ടോക്കീസിന്റെ ഭാഗമായ പ്രമുഖര്‍ നിരവധിയാണ്.
നിലവിൽ കൊച്ചിൻ മീഡിയാ സ്കൂളിലെ ഫിലിം എഡിറ്റിംഗ് ഇൻസ്ട്രക്ടർ പാനലിലെ
ഫാക്കൽറ്റി കൂടിയായ അസിം യൂസഫ് എന്ന യുവാവിൻ്റെ ജീവിതയാത്ര ഇച്ഛാശക്തിയുണ്ടെങ്കിൽ എത് പ്രതിസന്ധികളെയും തരണം ചെയ്ത് ലക്ഷ്യത്തിലെത്തിച്ചേരാനാകുമെന്ന് ഏതൊരാളെയും പ്രചോദിപ്പിക്കുന്നതാണ്.
അത്തരം ലക്ഷ്യത്തിലേയ്ക്ക് പുതുതലമുറയെ സ്വപ്നം കാണാനും , ലക്ഷ്യപ്രാപ്പ്‌തിയിലെത്തിക്കാനും പ്രചോദിപ്പിക്കുന്ന പ്ലാറ്റ്ഫോമായ ടാൽറോപ്പിൻ്റെയും വൈസ് ടോക്കിസിൻ്റെയും ഭാഗമാണ് ഇന്ന് അസിം യൂസഫ്.