.CPHSS ൽ ചെണ്ടുമല്ലി വിളവെടുപ്പും, ഓണാഘോഷവും സംഘടിപ്പിച്ചു.സ്കൂളിലെ ചെണ്ടുമല്ലി വിളവെടുപ്പിൻ്റെയും ഓണാഘോഷത്തിൻ്റെയും ഉദ്ഘാടനവും ഡിജിറ്റൽ മാഗസിൻ പ്രകാശനവും അധ്യാപകനും പ്രഭാഷകനുമായ അജി ഡി.പി (SCERT മുൻ മലയാളം റിസർച്ച് ഓഫീസർ) നിർവഹിച്ചു.

സ്കൂൾ പ്രിൻസിപ്പാൾ ബിനു ബി എസ്, സ്കൂൾ എച്ച് എം പി എസ് ഉഷാ റാണി,ട്രസ്റ്റ്‌ സെക്രട്ടറി പി പ്രതാപൻ, പി റ്റി എ വൈസ് പ്രസിഡന്റ്‌ സുനിൽ ശങ്കർനഗർ എന്നിവർ പങ്കെടുത്തു.

2025 ജൂൺ 5
പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ഓണത്തിന് കൈക്കുടന്ന നിറയെ പൂവ്
എന്ന ലക്ഷ്യത്തോടെയാണ് സ്കൂളിൽ ചെണ്ടുമല്ലി പൂക്കൃഷിക്ക് തുടക്കമിട്ടത്.