കടയ്ക്കൽ പഞ്ചായത്ത്‌ ലയൺസ് ലൈഫ് വില്ലേജ് പഞ്ചായത്ത്‌ ഡയറക്ടർ അപൂർവ്വ ത്രിപാഠി IAS സന്ദർശിച്ചു.26-09-2025 രാവിലെ 10 മണിയ്ക്ക് കടയ്ക്കൽ കോട്ടപ്പുറത്തുള്ള പദ്ധതി പ്രദേശത്തെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി.

കടയ്ക്കൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌ കുമാർ, വാർഡ് മെമ്പർ സി ആർ ലൗലി, പഞ്ചായത്ത്‌ സെക്രട്ടറി സജി തോമസ്, പഞ്ചായത്ത്‌ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു

.കടയ്ക്കൽ ഗ്രാമപഞ്ചായത്തിന് കടയ്കലിലെ വ്യാപാരിയായ അബ്ദുള്ള കാക്ക (കപ്പലണ്ടി മണി)വാങ്ങി തന്ന ഒരേക്കർ ഭൂമിയിൽ തദ്ദേശ സ്വയംഭരണ വകുപ്പും ലയൺസ് ക്ലബ്ബുമായി ചേർന്ന് കൊണ്ട് ഭവന ഭൂരഹിത ഗുണഭോക്താക്കൾക്കായി 26 വീടുകളാണ് നിർമ്മിച്ചു നൽകുന്നത്.