
വികസന വഴികളിൽ കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പാലയ്ക്കൽ വാർഡ് വികസനോത്സവം സംഘടിപ്പിച്ചു.കഴിഞ്ഞ അഞ്ച് വർഷം 200 കോടിയിലധികം രൂപയുടെ വികസന ക്ഷേമ പ്രവർത്തനങ്ങളാണ് കടയ്ക്കൽ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയിട്ടുള്ളത്.


പാലയ്ക്കൽ വാർഡിൽ കഴിഞ്ഞ അഞ്ച് വർഷം 4 കോടി 18 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയത്.കിണറ്റുമുക്കിൽ നടന്ന വികസനോത്സവം ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ ഉദ്ഘാടനം ചെയ്തു.


പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ അധ്യക്ഷത വഹിച്ചു,വാർഡ് മെമ്പർ ജി സുഷമ സ്വാഗതവും റിപ്പോർട്ടും അവതരിപ്പിച്ചു. കിണറ്റ് മുക്കിൽ അതിമനോഹരമായി പണി പൂർത്തിയാക്കിയ കിണറിന്റെ ഉദ്ഘാടനം കിംസാറ്റ് ചെയർമാൻ എസ് വിക്രമനും,തേക്കിൽ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം കൊല്ലം ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെ നജീബത്തും നിർവഹിച്ചു.


ചടങ്ങിൽ വൈസ് പ്രസിഡന്റ് ഷാനി എസ് എസ്, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ വേണുകുമാരൻ നായർ, കെ എം മാധുരി, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ റ്റി ആർ തങ്കരാജ്, പഞ്ചായത്ത് അംഗങ്ങൾ, അംഗൻവാടി പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, ബഹുജനങ്ങൾ എന്നിവർ പങ്കെടുത്തു.


ചടങ്ങിൽ വച്ച് വിവിധ മേഖലകളിലുള്ളവർക്ക് ആദരം നൽകി.വികസന സമിതി കൺവീനർ എം ഷാജഹാൻ നന്ദി പറഞ്ഞു



