കൊല്ലം ജില്ലാ CBSC കലോത്സവം കടയ്ക്കൽ എ ജി പബ്ലിക് സ്കൂളിൽ സെപ്റ്റംബർ 20 ന് നടന്ന ചടങ്ങിൽ എൻ കെ പ്രേമചന്ദ്രൻ എം പി ഉദ്ഘാടനം ചെയ്തു..

സഹോദയ പ്രസിഡന്റ്‌ അനിൽ കുമാർ അധ്യക്ഷത വഹിച്ചു.കടയ്ക്കൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌ കുമാർ, പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വേണുകുമാരൻ നായർ,സഹോദയ സെക്രട്ടറി മേരിക്കുട്ടി ജോസ്, ട്രഷറർ പൊന്നച്ചൻ രക്ഷാധികാരി ജേക്കബ് ജോർജ് എന്നിവർ പങ്കെടുത്തു.കടയ്ക്കൽ എ ജി പബ്ലിക് സ്കൂളിൽ നടക്കുന്ന ഒന്നാംഘട്ട പ്രോഗ്രാമിൽ 44 ഇനങ്ങളിൽ, അഞ്ച് കാറ്റഗറികളിലായി കുട്ടികൾ മത്സരിക്കും

.കലോത്സവത്തിന്റെ രണ്ടാം ഘട്ടം കരവാളൂർ ഓക്സ്ഫോർഡ് സ്കൂളിൽ സെപ്റ്റംബർ 26,27, 28 തീയതികളിൽ നടക്കും ജില്ലയിലെ 30 സിബിഎസ്ഇ സ്കൂളിൽ നിന്ന് 3000 കുട്ടികൾ ഈ കലോത്സവത്തിൽ പങ്കാളികളാകും.

ഈ കലോത്സവത്തിൽ ആകെ 140 ഇനങ്ങളിൽ മത്സരം നടക്കും. നവംബർ 7,8,9 തീയതികളിൽ ആലപ്പുഴയിൽ വച്ച് സംസ്ഥാന കലോത്സവം നടക്കും.