
കടയ്ക്കൽ ഗ്രാമപഞ്ചായത്തിൽ ഫോറസ്റ്റ് വകുപ്പിന്റെ ജന ജാഗ്രത സമിതി പുന:സംഘടനാ യോഗം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു.

കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ, വൈസ് പ്രസിഡന്റ് ഷാനി, പഞ്ചായത്ത് അംഗങ്ങൾ,അഞ്ചൽ റെയിഞ്ച്, ഏഴംകുളം ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയിഞ്ച് ഓഫിസർ അനിൽ കുമാർ കെ, വില്ലേജ് ഓഫീസർ അനിൽ, കൃഷി ഓഫീസർ ശ്രീജിത്ത്, ബീറ്റ് ഫോറസ്ററ് ഓഫീസർ അനു എസ്, റിസർവ്വ് ഫോറസ്റ്റ് വാച്ചർ അഭയ് ജെ സി എന്നിവർ പങ്കെടുത്തു.

പഞ്ചായത്തിൽ വന്യ ജീവി അക്രമണങ്ങൾ സന്ദർഭങ്ങളിൽ അതിവേഗം ഇടപെടൽ നടത്തി ജനത്തിന് സമാശ്വാസകരമായ പ്രവർത്തനം ഉറപ്പാക്കുകയാണ് ജന ജാഗ്രത സമിതിയുടെ ലക്ഷ്യം.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റാണ് സമിതിയുടെ അധ്യക്ഷൻ, വിവിധ വകുപ്പുകളുടെ പ്രതിനിധികൾ സമിതി അംഗങ്ങളാണ്.


