സിവിൽ ഡിഫൻസിന് കരുത്തേറുന്നു; 2250 പേർ കൂടി സേനയിൽ

ദുരന്തമുഖത്തും അപകടങ്ങളിലും ആദ്യമോടിയെത്താൻ 2250 സിവിൽ ഡിഫൻസ് വോളന്റിയർമാർ കൂടി. 2250 സിവിൽ ഡിഫൻസ് വോളൻറിയർമാർ കൂടി പരിശീലനം പൂർത്തിയാക്കി ഫയർ ആൻഡ് റെസ്‌ക്യൂ സർവ്വീസസ് സേനയുടെ ഭാഗമാകുന്നു. തെരഞ്ഞെടുക്കപ്പെട്ട 3200 പേരിൽ 2250 പേരുടെ പരിശീലനമാണ് പൂർത്തിയായത്. ബാക്കിയുള്ളവർ വരും…

കടയ്ക്കൽ, ദർപ്പക്കാട്ടിൽ വച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.

കടയ്ക്കൽ ദർപ്പക്കാട്ടിൽ വച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.ഐരക്കുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന കോട്ടുക്കൽ സ്വദേശി ബസ് ഡ്രൈവർ ആയ മിഥുൻ ആണ് മരിച്ചത്. മറ്റൊരു വാഹനത്തെ മറികടന്നെത്തിയ തമിഴ്നാട് ഫോർചൂൺ കാർ മിഥുനെ ഇടിച്ച് എതിർദിശയിൽ വന്ന മറ്റൊരു കാറിലേയ്ക്ക് വീഴുകയായിരുന്നു.മിഥുനെ കടയ്ക്കൽ…

വിദ്യാർഥികൾക്കായി ഇക്കോസെൻസ് സ്കോളർഷിപ്പ്

മാലിന്യ സംസ്‌കരണവും പരിസ്ഥിതി സംരക്ഷണവും സംബന്ധിച്ച് വിദ്യാർത്ഥികളിൽ ശാസ്ത്രീയമായ മാലിന്യ പരിപാലന മനോഭാവം വളർത്തുന്നതിനും സമൂഹത്തിൽ ശുചിത്വ ബോധവും സുസ്ഥിര വികസനത്തിനുള്ള പ്രതിബദ്ധതയും ഉറപ്പാക്കുന്നതിനുമായി തദ്ദേശ സ്വയംഭരണ വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സ്‌കൂൾ വിദ്യാർത്ഥികൾക്കായി ഇക്കോസെൻസ് സ്‌കോളർഷിപ്പ് പദ്ധതി നടപ്പിലാക്കുന്നു. യു.പി.…

ഗോവിന്ദമംഗലത്ത് സ്കൂൾ വാൻ അപകടത്തിൽപ്പെട്ടു

ഇന്ന് വൈകുന്നേരം കിംസാറ്റ് ഹോസ്പിറ്റലിനു സമീപമാണ് വാൻ അപകടത്തിൽപ്പെട്ടത്. ആർക്കും പരിക്കില്ല. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ ഒരു വശത്തേയ്ക്ക് ചരിയുകയായിരുന്നു.മുരുക്കുമൺ ഗുരുകുൽ മൈൻഡ് വാലി സ്കൂളിലെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് വൈകുന്നേരം കിംസാറ്റ് ഹോസ്പിറ്റലിനു സമീപമാണ് വാൻ അപകടത്തിൽപ്പെട്ടത്. ആർക്കും…

മസ്തിഷ്ക്ക ജ്വരത്തിന് കാരണമാകുന്ന അമീബ സാന്നിധ്യം കണ്ടെത്തിയ കടയ്ക്കൽ ക്ഷേത്രക്കുളം മന്ത്രിയും, കളക്ടറും അടങ്ങുന്ന സംഘം സന്ദർശിച്ചു.

മസ്തിഷ്ക്ക ജ്വരത്തിന് കാരണമാകുന്ന അമീബ സാന്നിധ്യം കണ്ടെത്തിയ കടയ്ക്കൽ ക്ഷേത്രക്കുളം മന്ത്രി ജെ ചിഞ്ചറാണി, കൊല്ലം കളക്ടർ എൻ ദേവീദാസ് എന്നവർ അടങ്ങുന്ന സംഘം സന്ദർശിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ,കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എം മനോജ്‌ കുമാർ, കിംസാറ്റ്…

ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് സർഗ്ഗോത്സവം 2025 സംഘടിപ്പിച്ചു.

പൊതുസമൂഹത്തിലും, തൊഴിലിടങ്ങളിലും കരുത്തുള്ള വ്യക്തികളായി തുടരുവാൻ സ്ത്രീസമൂഹം നേരിടുന്ന വെല്ലുവിളികൾ നിരവധിയാണ്. എന്നാൽ സമൂഹനന്മയുടെ വഴിയിൽ പ്രതിസന്ധികൾ മറികടക്കുവാൻ തികച്ചും വനിതാ സൗഹാർദ്ദപരമായി സ്ത്രീപക്ഷ നിലപാടുകളാണ് ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് കൈക്കൊണ്ടിട്ടുള്ളത് . ബ്ലോക്ക് പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വനിതകളുടെ…

ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് കടയ്ക്കൽ കിംസാറ്റ് ആശുപത്രിയുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും, ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.

ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കടയ്ക്കൽ കുമ്മൾ ഗ്രാമ പഞ്ചായത്തുകളും, കടയ്ക്കൽ കിംസാറ്റ് സഹകരണ ആശുപത്രിയും സംയുക്തമായി ഹരികർമ്മ സേനാംഗങ്ങൾക്കും,ടൗണിലെ ശുചീകരണ തൊഴിലാളികക്കുമായി മെഡിക്കൽ ക്യാമ്പും,ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു, കിംസാറ്റ് ചെയർമാൻ എസ് വിക്രമൻ ഉദ്ഘാടനം ചെയ്തു. ഹോസ്പിറ്റൽ ഗവേർണിംഗ് കൗൺസിൽ…

അമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും, തിമിര ശസ്ത്രക്രിയയും

കഴിഞ്ഞ 18 വർഷക്കാലമായി ജീകാരുണ്യ, സന്നദ്ധ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിവരുന്ന അമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെയും, തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുടേയും, കൊല്ലം അന്ധത നിവാരണ നിയന്ത്രണ സോസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ 05-10-2025 ഞായർ രാവിലെ 8.30 മണി മുതൽ ഒരു മണിവരെ കടയ്ക്കൽ…

കടയ്ക്കൽ ഗ്രാമപഞ്ചായത്ത്, ഇളമ്പഴന്നൂർ വാർഡ് വികസനോത്സവം മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു

വികസന വഴികളിൽ കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പാലയ്ക്കൽ വാർഡ് വികസനോത്സവം സംഘടിപ്പിച്ചു.കഴിഞ്ഞ അഞ്ച് വർഷം 230 കോടിയിലധികം രൂപയുടെ വികസന ക്ഷേമ പ്രവർത്തനങ്ങളാണ് കടയ്ക്കൽ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയിട്ടുള്ളത്. ഇമ്പന്നൂർ വാർഡിൽ കഴിഞ്ഞ അഞ്ച് വർഷം 5 കോടി 38 ലക്ഷം രൂപയുടെ വികസന,ക്ഷേമ…

കടയ്ക്കൽ GVHSS ൽ താൽക്കാലിക അധ്യാപക നിയമനത്തിനായി അഭിമുഖം.

കടയ്ക്കൽ GVHSS ൽ ഹൈസ്കൂൾ വിഭാഗത്തിൽ സോഷ്യൽ സയൻസ് താൽക്കാലിക അധ്യാപക നിയമനത്തിനായി 2025 ഒക്ടോബർ 3 വെള്ളിയാഴ്ച 10.30 ന് അഭിമുഖം നടത്തുന്നു. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുമായി ഹാജരാകാൻ സ്കൂൾ ഹെഡ്മാസ്റ്റർ റ്റി വിജയകുമാർ അറിയിച്ചു.