ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കടയ്ക്കൽ കുമ്മൾ ഗ്രാമ പഞ്ചായത്തുകളും, കടയ്ക്കൽ കിംസാറ്റ് സഹകരണ ആശുപത്രിയും സംയുക്തമായി ഹരികർമ്മ സേനാംഗങ്ങൾക്കും,ടൗണിലെ ശുചീകരണ തൊഴിലാളികക്കുമായി മെഡിക്കൽ ക്യാമ്പും,ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു, കിംസാറ്റ് ചെയർമാൻ എസ് വിക്രമൻ ഉദ്ഘാടനം ചെയ്തു.

ഹോസ്പിറ്റൽ ഗവേർണിംഗ് കൗൺസിൽ അംഗം ഷിബു കടയ്ക്കൽ അധ്യക്ഷനായി, മെഡിക്കൽ സൂപ്രണ്ട് മുഹമ്മദ് ഹുസൈൻ സ്വാഗതം പറഞ്ഞു

ബ്ലോക്ക് പ്രസിഡന്റ് ലതിക വിദ്യാധരൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എം മനോജ് കുമാർ, കൃഷ്ണപിള്ള കടയ്ക്കൽ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബിജു തുടങ്ങിയവർ പങ്കെടുത്തു.ഹരിത കർമ്മ സേന അംഗങ്ങൾക്ക് ചടങ്ങിൽസ്നേഹാദരവ് നൽകി