കിളിമാനൂര്‍ പാപ്പാല എം.സി റോഡില്‍ ഉണ്ടായ വാഹനാപകടത്തില്‍ മാതാപിതാക്കള്‍ നഷ്ടമായ കുട്ടികള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം അനുവദിച്ചു. കുട്ടികള്‍ പ്രായപൂര്‍ത്തിയാകുന്നത് വരെ തുക കുട്ടികളുടെ അമ്മൂമ്മയുടെ പേരില്‍ ബാങ്കില്‍ ഡിപ്പോസിറ്റ് ചെയ്യും.

ഈ തുകയുടെ പലിശ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിന് അടക്കം ഉപയോഗിക്കാം, ഈ കുടുംബത്തെ സഹായിക്കാൻ മുഖ്യമന്ത്രിയെ നേരിൽ കണ്ട് ഈ കുട്ടികളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയ സി പി ഐ എം ഏരിയാ സെക്രട്ടറി വി സുബ്ബലാലിനും കുമ്മിൽ എൽസി സെക്രട്ടറി സെയ്ഫുദീനും, മോട്ടോർ യൂണിയൻ സി ഐ ടി യു നേതാവ് ലോഹിതദാസൻ എന്നിവർക്ക് കടയ്ക്കൽ സഖാക്കളുടെ അഭിവാദ്യങ്ങൾ. നമ്മുടെ പ്രിയപ്പെട്ട സഖാക്കൾ ഈ ഉദ്യമത്തിനായി 2 തവണയാണ് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെ കണ്ടത്..കുഞ്ഞുങ്ങളും കുടുംബവുമായി ആദ്യം മുഖ്യമന്ത്രിയെ കണ്ടപ്പോൾ തന്നെ അദ്ദേഹം പാർട്ടി ഏരിയ സെക്രട്ടറിക്ക് സഹായം ഉറപ്പ് നൽകിയിരുന്നു…ഇന്നിതാ ആ വാക്ക് അദ്ദേഹം പാലിച്ചിരിക്കുന്നു..ഏറെ സന്തോഷം, അതിലേറെ അഭിമാനം

കൂടെയുണ്ട് സംസ്ഥാന സർക്കാർ