കടയ്ക്കൽ ആനപ്പാറയിൽ നടന്ന അടിപിടിയിൽ ഒരാൾ മരിച്ചു

കടയ്ക്കൽ ആനപ്പാറയിൽ ഇന്നലെ രാത്രി മദ്യ ലഹരിയിൽ രണ്ടു പേർ തമ്മിലുണ്ടായ അടിപിടിയിൽ ഒരാൾ മരിച്ചു. കുന്താലി രാജു, ശശി എന്നിവർ തമ്മിലുള്ള അടി പിടിയിൽ ശശിക്ക് തലയിൽ ഗുരുതരമായി പരിക്കേൽക്കുകയും മെഡിക്കൽ കോളേജിൽ കൊണ്ടുപോകും വഴി മരണപ്പെടുകയായിരുന്നു

യുവതി ഇടിമിന്നലേറ്റ് മരിച്ചു

ഇടിമിന്നലേറ്റ് യുവതി മരിച്ചു. പറപ്പാറക്കടുത്ത് ചെരച്ചോറ മീത്തൽ സുനീറ (43) ആണ് മരിച്ചത്. ശനി വൈകിട്ട് 4.30 ഓടെയാണ് അപകടം. വീടിന്റെ മുറ്റത്ത് അയയിൽ ഉണങ്ങാനിട്ട വസ്‌ത്രങ്ങൾ എടുത്ത് തിരിച്ചുവരുമ്പോഴാണ് മിന്നലേറ്റത്. വീട്ടിലുണ്ടായിരുന്ന ഇളയ മകളോട് ‘എന്തോ പറ്റി’ എന്ന് പറയലും…

ഇട്ടിവ ഗ്രാമ പഞ്ചായത്തിൻ്റെ വികസന പദ്ധതികൾ ഉൾപ്പെടുത്തിയ ഡോക്യുമെൻ്ററി ” റിവൈവിംഗ് റൂട്ട്സ് ” ജനങ്ങൾക്കായി സമർപ്പിച്ചു.

ഇട്ടിവ ഗ്രാമ പഞ്ചായത്തിൻ്റെ വികസന പദ്ധതികൾ ഉൾപ്പെടുത്തിയ ഡോക്യുമെൻ്ററി ” റിവൈവിംഗ് റൂട്ട്സ് ” ജനങ്ങൾക്കായി സമർപ്പിച്ചു.ഡോക്യുമെൻ്ററിയുടെ പോസ്റ്റർ പ്രകാശനം തിങ്കളാഴ്ച പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു. ഡോക്യുമെൻ്ററിയുടെ ആദ്യ പ്രദർശനം ഇന്ന് നടന്ന പഞ്ചായത്തിൻ്റെ വികനോത്സവത്തിൽ നടന്നു. അഞ്ച് കൊല്ലത്തെ…

ഇ ഡി പ്രസാദ് ശബരിമല മേൽശാന്തി, മനു നമ്പൂതിരി മാളികപ്പുറം മേൽശാന്തി

ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. ചാലക്കുടിയിലെ മഠത്തൂർക്കുന്ന് ഏറന്നൂർമനയിലെ ഇ ഡി പ്രസാദാണ് ശബരിമല മേൽശാന്തി. കൊല്ലം മയ്യനാട് സ്വദേശി എം ജി മനു നമ്പൂതിരിയെ മാളികപ്പുറം മേൽശാന്തിയായും തെരഞ്ഞെടുത്തു. ആറേശ്വരം ശ്രീധർമശാസ്താ ക്ഷേത്രത്തിലെ പൂജാരിയാണ് ഇ ഡി പ്രസാദ്.…

നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം ആരംഭിച്ചു

പ്രവാസി കേരളീയർക്കായുള്ള നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്കായി നോർക്ക ആസ്ഥാനത്തു സഹായ കേന്ദ്രം ആരംഭിച്ചു. ഓൺലൈനായി വീഡിയോ കോൺഫെറെൻസിങ്ങ് സംവിധാനത്തിലൂടെയാണ് സഹായം ലഭ്യമാക്കുക. കുവൈറ്റിൽ നിന്നുള്ള പ്രവാസികളെ എൻറോൾമെന്റിന് സഹായിച്ചുകൊണ്ട് നോർക്ക റൂട്സ് സി ഇ…

കടയ്ക്കൽ GVHSS ൽ “സ്റ്റുഡന്റ്സ് ഡെയറി ക്ലബ്ബ് ” ഉദ്ഘാടനം ചെയ്തു

കൊല്ലം ജില്ലാ പഞ്ചായത്തിന്റെ സഹായ ത്തോടെ ക്ഷീരവികസന വകുപ്പ് നേതൃത്വം നൽകുന്ന “സ്റ്റുഡന്റ്സ് ഡെയറി ക്ലബ്ബ് ” കടയ്ക്കൽ GVHSS ൽ ജില്ലാ പഞ്ചായത്ത്‌ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ജെ നജീബത്ത് ഉദ്ഘാടനം ചെയ്തു.

തയ്യൽ തൊഴിലാളി ക്ഷേമിനിധി ബോർഡിന്റെ നിർമ്മിത ബുദ്ധി മൊബൈൽ ആപ്ലിക്കേഷൻ ഉദ്‌ഘാടനം ചെയ്തു

കേരള തയ്യൽ തൊഴിലാളി ക്ഷേമിനിധി ബോർഡിന്റെ നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള മൊബൈൽ ആപ്ലിക്കേഷന്റെ ഉദ്ഘാടനവും ആനുകൂല്യ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നിർവഹിച്ചു. തയ്യൽ തൊഴിലാളി മേഖലയിൽ ക്ഷേമനിധി ബോർഡിലൂടെ നിരവധി…

പോഷൻ മാ 2025 ആഘോഷത്തിൻ്റെ ഭാഗമായി കടയ്ക്കൽ പഞ്ചായത്തിൽ നാടൻ ഭക്ഷണ പ്രദർശനം സംഘടിപ്പിച്ചു

പോഷകാഹാരത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുക പോഷകാഹാരവും, മെച്ചപ്പെട്ട ആരോഗ്യ സമ്പ്രദായങ്ങൾ പ്രോത്സഹിപ്പിക്കുന്നതിനുംലക്ഷ്യമിട്ടുള്ള വാർഷിക ക്യാമ്പയിൻ ആണ് രാഷ്ട്രീയ പോഷൻ മാ .എല്ലാവർഷവും പോഷകാഹാരത്തെ കുറിച്ചുള്ള രീതികൾ മെച്ചപ്പെടുത്തുക, ഗർഭിണികൾ മുലയൂട്ടുന്ന അമ്മമാർ എന്നിവർ ഉൾപ്പെടെയുള്ള ദുർബല വിഭാഗങ്ങൾക്കിടയിൽ പോഷകാഹാരക്കുറവ് നേരിടുന്നതിൽ ഇത് ശ്രദ്ധ…

തദ്ദേശതെരഞ്ഞെടുപ്പ് കടയ്ക്കൽ ഗ്രാമ പഞ്ചായത്ത്‌ സംവരണ വാർഡുകൾ നിശ്ചയിച്ചു.

തദ്ദേശതെരഞ്ഞെടുപ്പ് കടയ്ക്കൽ ഗ്രാമ പഞ്ചായത്ത്‌ സംവരണ വാർഡുകൾ നിശ്ചയിച്ചു.നിലവിൽ കടയ്ക്കൽ ഗ്രാമ പഞ്ചായത്തിൽ 20 വാർഡുകളാണ് ഉള്ളത്. 1.ഇളമ്പഴന്നൂർ(പട്ടിക ജാതിസ്ത്രീ സംവരണം) 2.വെള്ളാർവട്ടം(സ്ത്രീ സംവരണം ) 3.കോട്ടപ്പുറം (പട്ടിക ജാതി സംവരണം)4.കുറ്റിക്കാട്(ജനറൽ) 5.വടക്കേവയൽ(സ്ത്രീ സംവരണം)6.കാരയ്ക്കാട് (ജനറൽ)7.പന്തളംമുക്ക്(സ്ത്രീ സംവരണം)8.മുകുന്നേരി(സ്ത്രീ സംവരണം)9.പാലയ്ക്കൽ(ജനറൽ)10.സ്വാമിമുക്ക്(സ്ത്രീ സംവരണം)11.ചിങ്ങേലി(ജനറൽ)12.ആൽത്തറമൂട്( സ്ത്രീ…

നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും

പ്രവാസികേരളീയർക്കായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ സേവനത്തിനായി ഇനി മൊബൈൽ ആപ്പും. നോർക്ക കെയർ ആപ്പ് ഗൂഗിൽ പ്ലേസ്റ്റേറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ഡൗൺലോഡ് ചെയ്യാവുന്നതാണ്.…