ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. ചാലക്കുടിയിലെ മഠത്തൂർക്കുന്ന് ഏറന്നൂർമനയിലെ ഇ ഡി പ്രസാദാണ് ശബരിമല മേൽശാന്തി. കൊല്ലം മയ്യനാട് സ്വദേശി എം ജി മനു നമ്പൂതിരിയെ മാളികപ്പുറം മേൽശാന്തിയായും തെരഞ്ഞെടുത്തു.

ആറേശ്വരം ശ്രീധർമശാസ്താ ക്ഷേത്രത്തിലെ പൂജാരിയാണ് ഇ ഡി പ്രസാദ്. ശബരിമല മേൽശാന്തി പട്ടികയിൽ 14പേരാണുണ്ടായിരുന്നത്. നിലവിൽ കൊല്ലം കൂട്ടിക്കട ക്ഷേത്രത്തിലെ ശാന്തിയാണ് മനു മനു നമ്പൂതിരി. പന്തളം കൊട്ടാരത്തിലെ കശ്യപ് വർമയാണ് പേരുകൾ നറുക്കെടുത്തത്.