കുരിയോട് മങ്കാട് ഉന്നതി പദ്ധതി: സ്റ്റെപ്പും പാലവും ഉദ്ഘാടനം ചെയ്തു
നിലമേൽ പഞ്ചായത്തിലെ കുരിയോട് മങ്കാട് പ്രദേശത്തിന്റെ പശ്ചാത്തല വികസനത്തിന്റെ ഭാഗമായി ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച സ്റ്റെപ്പിന്റെയും ചെറുപാലത്തിന്റെയും ഉദ്ഘാടനം നടത്തി. ബഹുമാനപ്പെട്ട ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. നസീർ ഉദ്ഘാടനം നിർവഹിച്ചു. പ്രദേശവാസികൾക്ക്…
ഇട്ടിവാ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഫിറ്റ്നസ് സെന്റർ ആരംഭിച്ചു
ഇട്ടിവാ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വനിതകൾക്കായി ആരംഭിച്ച ഫിറ്റ്നസ് സെന്ററിന്റെ ഉദ്ഘാടനം മന്ത്രി ജെ ചിഞ്ചു റാണി നിർവ്വഹിച്ചു
അർദ്ധ സെഞ്ച്വറിയുമായി നിത്യ ലൂർദ്ദ്; ആവേശപ്പോരാട്ടത്തിൽ ഒഡീഷയ്ക്കെതിരെ കേരളത്തിന് രണ്ട് വിക്കറ്റിന്റെ വിജയം
പൂനെ: അണ്ടർ 23 വനിതാ ഏകദിന ടൂർണമെന്റിൽ ഒഡീഷയ്ക്കെതിരെ കേരളത്തിന് അവിസ്മരണീയ വിജയം. തകർച്ചയിൽ നിന്ന് തിരിച്ചുവന്നാണ് കേരളം മിന്നുന്ന വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഒഡീഷ 50 ഓവറിൽ 256 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം അഞ്ച് പന്തുകൾ…
കടയ്ക്കൽ സ്വദേശി സുരേഷ് ബാബു കേരളത്തിലെ മികച്ച RDO
കടയ്ക്കൽ സ്വദേശി G സുരേഷ് ബാബുവിനെ കേരളത്തിലെ മികച്ച ആർ ഡി ഒ ആയി തിരഞ്ഞെടുത്തു.കടയ്ക്കൽ, ആൽത്തറമൂട് സ്വദേശിയാണ് ഇദ്ദേഹം. കൊല്ലം കണ്ണൂർ എന്നിവിടങ്ങളിൽ ഡെപ്യുട്ടി കളക്ടർ ആയും പത്തനംതിട്ട എ ഡി എം ആയും സേവനം അനുഷ്ഠിച്ച ശേഷമാണ് പുനലൂർ…
സംസ്ഥാനത്തെ ഹൈസ്‌കൂളുകളില്‍ റോബോട്ടിക് വിപ്ലവം: അഡ്വാന്‍സ്ഡ് റോബോട്ടിക് കിറ്റുകള്‍ വിതരണം ചെയ്തു
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ റോബോട്ടിക്സ് പഠനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി മുഴുവൻ ഹൈസ്‌കൂളുകളിലേക്കും കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ) വഴി അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം തിരുവനന്തപുരത്ത് പൊതു വിദ്യാഭ്യാസ…
കിളിമാനൂരിൽ നടന്ന വാഹനാപകടത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് കടയ്ക്കൽ ഒരുമയുടെ ‘കാരുണ്യ സ്പർശം’
2026 ജനുവരി 4 ന് കിളിമാനൂരിൽ നടന്ന വാഹനാപകടത്തിൽ കൊല്ലപ്പെട്ട പുതുക്കോട് ,പള്ളിപ്പച്ചയിൽ രാജേഷ് ഭവനിൽ അംബിക – രജിത് ദമ്പതികളുടെ മക്കൾ ശ്രേയസ്, ശ്രാവൺ എന്നിവരുടെ ഭാവികാര്യങ്ങൾക്കുള്ള ധന സഹായമായി കടയ്ക്കൽ ഒരുമ പ്രവാസി കൂട്ടായ്മ ഒരു ലക്ഷം രൂപ…
റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുക്കുന്ന കേരളത്തിന്റെ വുമൺ ബൈക്ക് റൈഡേഴ്സിൽ കടയ്ക്കൽ സ്വദേശിനീയും
ഓടുന്ന ബൈക്കിൽ എഴുന്നേറ്റുനിന്ന് വലത്തേക്ക് തലതിരിഞ്ഞ് സല്യൂട്ട് ചെയ്യുന്നവർ,ബൈക്കിന്റെ പിന്നിൽ ഉറപ്പിച്ച സ്റ്റാൻഡിൽ ഇരുവശങ്ങളിലും നിന്നും,കിടന്നും സാഹസിക പ്രകടനം നടത്തുന്നവർ. റിപ്പബ്ലിക് ദിനത്തിന് ന്യൂഡൽഹിയിലെ കർത്തവ്യപഥിൽ അനേകായിരങ്ങളെ സാക്ഷിനിർത്തി വിസ്മയം ഒരുക്കാൻ തയ്യാറെടുക്കുകയാണ് ഈ മലയാളി കേഡറ്റുകൾ.സിആർപിഎഫ്,എസ് എസ് ബി.സേനകൾക്ക് കീഴിൽ…
എസ് സുകുമാരൻ ഗ്രന്ഥശാല പുരസ്കാരം കൊല്ലം ശാരദവി വിലാസിനി വായനശാലയ്ക്ക്
കടയ്ക്കൽ : സംസ്ഥാനത്തെ പ്രമുഖ എ പ്ലസ് ഗ്രേഡ് ഗ്രന്ഥശാലകളിൽ ഒന്നായ ചാണപ്പാറ സൻമാർഗദായിനി സ്മാരക വായനശാല ഏർപ്പെടുത്തിയ, എസ് സുകുമാരൻ ഗ്രന്ഥശാലാ പുരസ്കാരത്തിന് കൊല്ലം വെൺപാലക്കര ശാരദ വിലാസിനി വായനശാലയ്ക്ക് നല്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. അരനൂറ്റാണ്ട് കാലം ഗ്രന്ഥശാല പ്രവർത്തകൻ,…
വാദപ്രതിവാദവുമായി വിദ്യാർത്ഥികളുടെ മാതൃകാ നിയമസഭ
ചോദ്യങ്ങളും ഉപചോദ്യങ്ങളും ശ്രദ്ധക്ഷണിക്കലും മന്ത്രിമാരുടെ മറുപടികളും സ്പീക്കറുടെ റൂളിംഗുമൊക്കെയായി ചടുലമായി വിദ്യാർത്ഥികളുടെ മാതൃകാ നിയമസഭ. കേരള നിയമസഭ പുസ്തകോത്സവത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റിലെ പഴയ നിയമസഭ മന്ദിരത്തിൽ നടത്തിയ വിദ്യാർത്ഥികളുടെ മാതൃക നിയമസഭ പ്രതിഷേധത്തിനും വാക്ക്ഔട്ടിനും വരെ വേദിയായി. ലഹരി ഉപഭോഗം മുതൽ…
സൻമാർഗദായിനിയിൽക്ഷീരവികസന സെമിനാർ സംഘടിപ്പിച്ചു.
കടയ്ക്കൽ: ചാണപ്പാറ സൻമാർഗദായിനി സ്മാരകവായനശാലയുടെ 74 മത് വാർഷികാഘോഷങ്ങളുടെ ഭാഗമായി ക്ഷീര വികസന സെമിനാറും പുരസ്കാര സമർപ്പണവും സംഘടിപ്പിച്ചു. മൃഗസംരക്ഷണ വകുപ്പ്, ക്ഷീരവികസന വകുപ്പ് /കേരള ഫീഡ്‌സ്,കെ.എൽ.ഡി ബോർഡ്, കടയ്ക്കൽ ഫാർമർ കമ്പനി എന്നിവയുടെ സഹകരണത്തോടുകൂടിയാണ് സെമിനാർ സംഘടിപ്പിച്ചത്. കൊല്ലം ജില്ലാ…










