Category: KOLLAM

സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇത്തവണ കൊല്ലത്ത് വച്ച് നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് വേദിയാകുന്ന ജില്ല ഏതാണെന്ന് പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി.ജനുവരി നാലുമുതല്‍ എട്ടുവരെയായിരിക്കും കലോത്സവം. സംസ്ഥാന സ്‌കൂള്‍ കായിക മേള ഒക്ടോബര്‍ 16 മുതല്‍ 20 വരെ തൃശൂരില്‍ നടക്കും. സ്പെഷ്യല്‍ സ്‌കൂള്‍ കലോത്സവം എറണാകുളത്തുവച്ചാണ്. നവംബര്‍ 9, 11…

KSRTC “ജനത സർവീസ് ” നാളെ മുതൽ

ജനഹിതമറിഞ്ഞ് സർക്കാരും കെഎസ്ആർടിസിയും.കേരളത്തിൻറെ മാറിമറിഞ്ഞ കാലാവസ്ഥയ്ക്ക് അനുസരിച്ച് സാധാരണക്കാരിൽ സാധാരണക്കാർക്ക് വേണ്ടി നഗരങ്ങളിൽ നിന്നും നഗരങ്ങളിലേക്ക് എസി ബസ്സിൽ കുറഞ്ഞ ചെലവിൽ യാത്ര സംജാതമാക്കുന്ന അതിനൂതന പദ്ധതിയായ “ജനത സർവീസ്”കൊല്ലത്തുനിന്നും 18 .9 . 2023 കാലത്ത് 07:00 മണിക്ക് ബഹു:…

കൊല്ലം ജില്ലാ പഞ്ചായത്തിന്റെ ആര്‍ദ്രതീരം പദ്ധതി: കരുതലായി എന്നും കൂടെ

ഞങ്ങളുടെ കാലശേഷം ഈ കുഞ്ഞിനെ ആരു നോക്കും. ഭിന്നശേഷിക്കാരായ കുട്ടികളുള്ളവരുടെ എക്കാലത്തെയും ആധിയാണിത്. ഇതിന് പരിഹാരവുമായി മാതൃകാപരമായ ഇടപെടലുമായി കൊല്ലം ജില്ലാ പഞ്ചായത്ത്. ഓട്ടിസം ബാധിതരായ കുട്ടികളുടെ ആജീവനാന്ത സംരക്ഷണത്തിന് ആർദ്രതീരം എന്ന പേരിൽ പുനരധിവാസ പദ്ധതി നടപ്പാക്കും. ഓട്ടിസം ബാധിച്ച…

കശുവണ്ടി ഫാക്ടറി തൊഴിലാളികൾക്ക് ഇക്കൊല്ലം പൂർണമായും തൊഴിൽ ഉറപ്പാകും; ആഫ്രിക്കയിൽനിന്ന് 3300 ടൺ തോട്ടണ്ടി എത്തി

കാഷ്യൂ ബോർഡ്‌ ആഫ്രിക്കൻ രാജ്യമായ ഗിനിബസാവോയിൽനിന്ന്‌ വാങ്ങുന്ന 5450 ടൺ തോട്ടണ്ടിയിൽ 3300 ടൺ തൂത്തുക്കുടി തുറമുഖത്ത് എത്തി. ബാക്കിയുള്ളവ മറ്റൊരു കപ്പലിൽ ഈയാഴ്ചതന്നെ എത്തും. തുറമുഖത്തുനിന്ന് തോട്ടണ്ടി രണ്ടു ദിവസത്തിനുള്ളിൽ പൂർണമായും ഫാക്ടറികളിലേക്ക് എത്തും. ഇതോടെ പൊതുമേഖലാ കശുവണ്ടി ഫാക്ടറി…

ഓണം മധുരം’ റീല്‍സ് മത്സരത്തില്‍ പങ്കെടുക്കാം സമ്മാനങ്ങള്‍ നേടാം

കൊല്ലം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷവുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റഗ്രാം റീല്‍സ് മത്സരത്തില്‍ പങ്കെടുക്കാന്‍ ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും അവസരം. ‘ ഓണം മധുരം’ എന്ന വിഷയത്തില്‍ ഓണത്തിന്റെ സുന്ദര നിമിഷങ്ങള്‍ പകര്‍ത്തിയ വീഡിയോകള്‍ അയക്കാം. ഒരു മിനുറ്റു മുതല്‍ ഒന്നര…

കൊട്ടാരക്കരയില്‍ ഐ.എച്ച്.ആര്‍.ഡിയുടെ പുതിയ കോളജ്

കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍ തുടങ്ങിയ ഐ.എച്ച്.ആര്‍.ഡി യുടെ പുതിയ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു നാടിന് സമർപ്പിച്ചു. വിദ്യാഭ്യാസത്തോടൊപ്പം വരുമാനം പ്രദാനം ചെയ്യുന്ന രീതിയിലൂടെ നവവൈജ്ഞാനികസമൂഹസൃഷ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.…

വനംവകുപ്പിന്റെ സംസ്ഥാനത്തെ ആദ്യ മ്യൂസിയം കുളത്തൂപ്പുഴയില്‍ ഒരുങ്ങി

സംസ്ഥാനത്ത് വനംവകുപ്പ് തുടങ്ങിയ ആദ്യ മ്യൂസിയം കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയില്‍ വനം വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രന്‍ ഉദ്‌ഘാടനം ചെയ്തു. സംസ്ഥാനത്ത് ഫോറസ്റ്റ് മ്യൂസിയങ്ങളുടെ ശൃംഖല പരിഗണനയിലെന്ന് മന്ത്രി പറഞ്ഞു. മ്യൂസിയം പഠനകേന്ദ്രമായി വിപുലീകരിക്കും. വനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഹബ്ബായും വികസിപ്പിക്കും.…

ഓണത്തിന് പുതിയ കശുവണ്ടി ഉൽപ്പന്നങ്ങൾ വിപണിയിൽ

സംസ്ഥാന കശുവണ്ടി വികസന കോർപറേഷന്റെ ആഭിമുഖ്യത്തിൽ ഓണത്തിന് പുതിയ എട്ട് ഇനം കശുവണ്ടി ഉൽപ്പന്നങ്ങൾ വിപണിയിലിറക്കി. ഇതോടെ 24 ഇനം മൂല്യവർധിത ഉൽപ്പന്നങ്ങളാണ് വിപണിയിൽ എത്തുന്നത്. കാഷ്യു വിറ്റ പിസ്ത, കാർഡമം, വാനില, ചോക്ളേറ്റ്, വാനില മിൽക്ക് ഷേക്ക്, ഫ്ലവേഡ് കാഷ്യു…

കശുവണ്ടി തൊഴിലാളികൾക്ക് 10,000 രൂപ ഓണം അഡ്വാൻസ്; കയർ തൊഴിലാളികൾക്ക് 29.9% ബോണസ്

കശുവണ്ടി തൊഴിലാളികൾക്ക് 20% വാർഷിക ബോണസ് പ്രഖ്യാപിച്ചു. ഇതിൽ നിന്നും പതിനായിരം രൂപ ഓണം അഡ്വാൻസായി നൽകാനും തീരുമാനമായി. കയർ ഫാക്ടറി തൊഴിലാളികൾക്ക് ഇത്തവണ 29.9ശതമാനം ഓണം അഡ്വാൻസ് ബോണസായി ലഭിക്കും. ഈ വർഷം ജനുവരി മുതൽ മെയ് വരെയുള്ള വരുമാനത്തിന്റെ…

കശുമാവ് കൃഷിവ്യാപനം; ശക്തമായ ഇടപെടലുമായി സംസ്ഥാന കശുമാവ് കൃഷിവികസന ഏജൻസി

കശുമാവ് കൃഷിവ്യാപനത്തിനും ആഭ്യന്തര ഉൽപ്പാദന വർധനയ്ക്കും കരുത്തുറ്റ ഇടപെടലുമായി സംസ്ഥാന കശുമാവ് കൃഷിവികസന ഏജൻസി. 500 ഹെക്‌ടറിലേറെ സ്ഥലത്ത് കൃഷി വ്യാപിക്കാനാകുന്ന തരത്തിൽ വിവിധ പദ്ധതികളിലൂടെ അത്യുൽപ്പാദനശേഷിയുള്ള ഒന്നരലക്ഷം ​ഗ്രാഫ്റ്റ് തൈയാണ് ഈവർഷം സൗജന്യമായി വിതരണംചെയ്‌തത്. ഏഴായിരത്തിലേറെ കർഷകരാണ് ​ഗുണഭോക്താക്കൾ. വ്യക്തി​ഗത…