Category: KOLLAM

തടി കയറ്റിവന്ന ലോറി തോട്ടിലേക്ക് മറിഞ്ഞു

തടി കയറ്റിവന്ന ലോറി തോട്ടിലേക്ക് മറിഞ്ഞു.കലയപുരത്ത് കഴിഞ്ഞ രാത്രിയിലായിരുന്നു അപകടം. നാദാപുരത്ത് നിന്നും തമിഴ്നാട്ടിലേക്ക് തടിയും കയറ്റി വന്ന ലോറിയാണ് മൈലം തോട്ടിലേക്ക് മറിഞ്ഞത്.അപകടത്തിൽ പരിക്കേറ്റ ഡ്രൈവറെയും ക്ലീനറെയും കൊല്ലത്തെ സ്വകാര്യ ആശുപത്രി പ്രവേശിപ്പിച്ചു.ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

കൊല്ലത്ത്‌ 50 ലക്ഷത്തിന്റെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

മിനിലോറിയിൽ കടത്തുകയായിരുന്ന 50 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ കരുനാഗപ്പള്ളി പൊലീസ്‌ പിടികൂടി. 94,410 പായ്‌ക്കറ്റ്‌ പുകയില ഉൽപ്പന്നങ്ങളാണ്‌ മിനിലോറിയിൽ ഉണ്ടായിരുന്നത്‌. ചകിരിച്ചോർ നിറച്ച ചാക്കുകൾക്ക്‌ അടിയിലായാണ്‌ ഇവ സൂക്ഷിച്ചിരുന്നത്‌. വെള്ളി രാത്രി 11.30ന്‌ ദേശീയപാതയിലാണ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്‌.…

ആകാശച്ചിറകിലേറി കുരുന്നുകൾ

മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ കുട്ടികൾക്കായി വിമാനയാത്രയൊരുക്കി സംസ്ഥാന സർക്കാർ. ഗവ. റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിലെ പത്താം ക്ലാസ്‌ വിദ്യാർഥികളാണ് സർക്കാർ പിന്തുണയോടെ ആദ്യമായി വിമാനത്തിൽ പറന്നിറങ്ങിയത്. ദേശീയതല പഠനയാത്രയുടെ ഭാഗമായാണ് ബംഗളൂരു വിമാനത്താവളത്തിൽനിന്ന് കുട്ടികൾ കൊച്ചിയിലേക്ക്‌ യാത്രചെയ്തത്. മത്സ്യത്തൊഴിലാളികളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ…

ഉത്സവ ഘോഷയാത്രയ്ക്ക് സ്വീകരണം നൽകി ക്രിസ്ത്യൻ ദേവാലയം മാതൃകയായി

ഉത്സവ ഘോഷയാത്രയ്ക്ക് സ്വീകരണം നൽകി ക്രിസ്ത്യൻ ദേവാലയം മാതൃകയായി.തഴവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഏഴാം ഉത്സവത്തോടനുബന്ധിച്ച്നടന്ന ഘോഷയാത്രയ്ക്ക്തഴവാ സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളിയാണ് സ്വീകരണം നൽകി മാതൃകയായത്. ഇടവക വികാരി ഫാ. ബിനോയി സി പി യുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.

വ്യാജ നമ്പർ: 2 കർണാടക ലോറികൾക്ക് ഒരുലക്ഷം പിഴ

വ്യാജ നമ്പർപ്ലേറ്റ് പതിച്ച്‌ സർവീസ് നടത്തിയ രണ്ട് കർണാടക രജിസ്ട്രേഷൻ ടോറസ് ലോറികൾ കൊല്ലം ആർടിഒ കരുനാ​ഗപ്പള്ളി സ്ക്വാഡ് പിടികൂടി. 2019 ൽ രേഖകൾ കാലാവധി കഴിഞ്ഞ വാഹനത്തിന് രൂപമാറ്റം വരുത്തി രേഖകൾ കാലാവധിയുള്ള കർണാടക രജിസ്ട്രേഷനിലുള്ള വാഹനങ്ങളുടെ നമ്പർ പ്രദർശിപ്പിച്ച്…

കൊല്ലത്ത് പഞ്ഞി മിഠായിയിൽ കാൻസറിന് കാരണമായ റോഡമിൻ കണ്ടെത്തി

കൊല്ലത്ത് പഞ്ഞി മിഠായിയിൽ കാൻസറിന് കാരണമായ റോഡമിൻ കണ്ടെത്തിയതിനാൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് വ്യാപക പരിശോധ ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. അടുത്തിടെ രൂപം നൽകിയ സ്റ്റേറ്റ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടത്തുന്നത്. നിരോധിത നിറങ്ങൾ ചേർത്ത്…

കേരള വ്യാപാരി വ്യവസായി സമിതി കൊല്ലം ജില്ലാ സമ്മേളനം നടന്നു

പ്രതിനിധി സമ്മേളനം ഉല്ലാസ് നഗറിൽ (അൽ റയാൻ ഓഡിറ്റോറിയം) സംസ്ഥാന കമ്മിറ്റി അംഗം കെ ആൻസലൻ എംഎൽഎ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ആർ രാധാകൃഷ്ണൻ അധ്യക്ഷനായി.സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി കെ കെ നിസാർ…

കൊല്ലത്തെ തങ്കശ്ശേരി ബ്രേക്ക് വാട്ടർ ടൂറിസം പദ്ധതി പൂർത്തീകരണത്തിലേക്ക്

കൊല്ലത്തെ തങ്കശ്ശേരി ബ്രേക്ക് വാട്ടർ ടൂറിസം പദ്ധതി പൂർത്തീകരണത്തിലേക്ക്. കടൽ കാഴ്ചകളും,അസ്തമയവും , തുറമുഖവും വിസ്മയക്കാഴ്ചകൾ സമ്മാനിക്കുന്ന തങ്കശ്ശേരിയിൽ ഒട്ടനവധി വൈവിധ്യങ്ങളായ പദ്ധതികളാണ് നിർമ്മാണം പൂർത്തീകരിച്ചു വരുന്നത്. കൊല്ലം ലൈറ്റ് ഹൗസിനോട് ചേർന്ന് തുറമുഖ വകുപ്പിന്റെ നിർമ്മാണ ചുമതലയിൽ തങ്കശ്ശേരി പുലിമുട്ടിനടുത്ത്…

എസ് രാജേന്ദ്രന് തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ ജില്ലാ കമ്മറ്റിയുടെ ആദരം

തൊഴിലുറപ്പ് ക്ഷേമനിധി ചെയർമാനായി നിയമിതനായ എസ് രാജേന്ദ്രന് തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ ജില്ലാ കമ്മറ്റിയുടെ ആദരം നൽകി. യൂണിയൻ ജില്ലാ സെക്രട്ടറി ജയപ്രകാശ് ഉപഹാരം നൽകി. രാജ്യത്താദ്യമായി തൊഴിലുറപ്പ്‌ തൊഴിലാളികൾക്ക്‌ ക്ഷേമമുറപ്പാക്കാനും ആശ്വാസ നടപടികൾ കൈക്കൊള്ളുന്നതിനുമായി ക്ഷേമനിധി ബോർഡ്‌ രൂപികരിച്ച് കേരളം.…

കൊല്ലം തുറമുഖത്ത്‌ അടിസ്ഥാനസൗകര്യങ്ങൾ ഒരു മാസത്തിനകം

എമിഗ്രേഷൻ ചെക്ക്‌ പോയിന്റിനായി കൊല്ലം തുറമുഖത്ത്‌ അടിസ്ഥാനസൗകര്യങ്ങളുടെ ഒരുക്കം ഒരുമാസത്തിനകം പൂർത്തിയാക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശിച്ചതുപോലെ 44 ഏക്കറിൽ കമ്പിവേലി സ്ഥാപിച്ചുവരുന്നു. കപ്പൽ നങ്കൂരമിടുന്ന വാർഫിനു സമീപത്തായി നിരോധിതമേഖല എന്ന ബോർഡ്‌ സ്ഥാപിക്കുന്നതിനും നടപടിയായി. സംസ്ഥാന വ്യവസായ സംരക്ഷണസേനയിൽനിന്ന് രണ്ടുപേരെ…