Category: KOLLAM

ഡോ: ഷാജി കൊല്ലം ജില്ലാ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ

ഡോ: ഷാജി കൊല്ലം ജില്ലാ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു.ഷാജി കേരള സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗവും,കൊട്ടാരക്കര കോളേജിൽ നിന്ന് വിരമിച്ച അധ്യാപകനും, സി.പി.ഐ.എം പുനലൂർ ഏരിയ കമ്മിറ്റി അംഗവുമാണ്

വൈവിദ്ധ്യവും രുചിഭേദങ്ങളുമായി സരസ് മേളയ്ക്ക് ഒരുങ്ങി കൊല്ലം

രാജ്യത്തെ വനിതാ സംരംഭകരുടെയും സ്വയംസഹായ സംഘങ്ങളുടെയും വൈവിദ്ധ്യമാർന്ന ഉത്പന്നങ്ങളും രുചിഭേദങ്ങളുമായി ദേശീയ സരസ് മേളയ്ക്കായി കൊല്ലം ഒരുങ്ങുന്നു.കുടുംബശ്രീ സംസ്ഥാന മിഷൻ ഒരുക്കുന്ന മേള 27 മുതൽ മേയ് 7 വരെ ആശ്രാമം മൈതാനിയിലാണ് നടക്കുക. രാജ്യത്തെ 28 സംസ്ഥാനങ്ങളിൽ നിന്നും എട്ട്…

നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു യുവാവ് മരിച്ചു.

നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു യുവാവ് മരിച്ചു.കരിപ്ര പ്ലാക്കോട് വിഷ്ണു ഭവനിൽ വിഷ്ണുവാണ് ( ഉണ്ണിക്കുട്ടൻ- 26) മരിച്ചത്.നെടുമൺകാവ് – എഴുകോൺ റോഡിൽ കൊമ്പൻ മുക്കിൽ ഓടയ്ക്കു മുകളിൽ സ്ലാബ് നിർമ്മിക്കുന്നതിന്റെ ഭാഗമായി എടുത്തിട്ടിരുന്ന കുഴിയിൽ ബൈക്ക് വീഴാതിരിക്കാൻ വെട്ടിത്തിരിക്കുന്നതിനിടയിൽ നിയന്ത്രണം…

ദേശിംഗനാടിന്റെ മഹാപൂരത്തിന് കൊടിയിറങ്ങി

തൃശൂർ പൂരത്തിനൊപ്പം വർണ്ണാഭമായ ദേശിംഗനാടിന്റെ മഹാപൂരത്തിന് ഇന്ന് കൊടിയിറങ്ങി.ആശ്രമം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവത്തിന് ഏപ്രിൽ 7 ന് കൊടിയേറി ഇന്ന് സമാപിക്കുകയാണ്. സമ്മപനത്തോടനുബന്ധിച്ചാണ് കൊല്ലത്തെ പൂരപ്രേമികൾക്കായി കൊല്ലം പൂരം സംഘടിപ്പിച്ചത്. ഉദ്ഘടന സമ്മേളനം ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ…

കൊല്ലം ജില്ലയിലെ മൂന്ന് വില്ലേജ് ഓഫീസുകൾ ‘സ്മാർട്ടായി’

കൊല്ലം ജില്ലയിലെ മുളവന, തൃക്കടവൂര്‍, കൊല്ലം വെസ്റ്റ് സ്മാര്‍ട്ട് വില്ലേജ് ഓഫിസുകളുടെ ഉദ്‌ഘാടനം റവന്യൂ ഭവനനിര്‍മാണ വകുപ്പ് മന്ത്രി കെ രാജന്‍ നിർവഹിച്ചു. റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 44 ലക്ഷം രൂപ വീതം ചെലവഴിച്ചാണ് സ്മാര്‍ട്ട് വില്ലേജ് ഓഫിസുകൾ നിർമിച്ചത്.…

കടയ്ക്കൽ സ്വദേശി ഗ്രേഡ് എസ് ഐ കാസർഗോഡ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

കടയ്ക്കൽ കൊല്ലായിൽ സ്വദേശി കാസർഗോഡ് ട്രാഫിക് എസ് ഐ ബൈജു(54) വിനെയാണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.ബുധനാഴ്ച്ച ഡ്യൂട്ടിയ്ക്ക് എത്താത്തതിനെ തുടർന്ന് സഹപ്രവർത്തകർ അന്വഷിച്ച് എത്തിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.ഭാര്യയോടും, മക്കളോടും ഒപ്പം നേരത്തെ കാസർകോട് തന്നെയാണ് താമസിച്ച് വന്നിരുന്നത്. ഒരു വർഷം…

‘മഴയെത്തും മുമ്പേ മനുഷ്യ ഡ്രോണുകള്‍’; മഴക്കാലപൂർവ ശുചീകരണത്തിന് ജനകീയ ഓഡിറ്റ്

മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ഒരു മാസം നീളുന്ന ‘മഴയെത്തും മുമ്പേ മനുഷ്യ ഡ്രോണുകള്‍’ എന്ന പേരില്‍ സോഷ്യല്‍ മീഡിയ ജനകീയ ഓഡിറ്റ് സംഘടിപ്പിക്കും. ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപിക്കുന്നതിന് ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ‘മഴയെത്തും…

മേടവിഷു മഹോത്സവത്തിനു തുടക്കമായി

കുളത്തൂപ്പുഴ ശാസ്താക്ഷേത്രത്തിലെ മേടവിഷു ആഘോഷങ്ങൾക്ക് തുടക്കമായി. ദേവസ്വംബോർഡ് പ്രസിഡന്റ്‌ കെ അനന്തഗോപൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ്‌ വി വിജീഷ് അധ്യക്ഷനായി. സെക്രട്ടറി സി കെ സന്തോഷ്‌കുമാർ, ദേവസ്വംബോർഡ് അംഗം ജി സുന്ദരേശൻ, കമീഷനർ ജെ ഉണ്ണിക്കൃഷ്ണൻനായർ, തന്ത്രി മാധവര്…

സരസ്‌മേള കൊല്ലത്ത്‌

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള വനിതാ സംരംഭകരും സ്വയംസഹായ സംഘങ്ങളും ദേശിംഗനാട്ടിലേക്ക്‌. ഗ്രാമീണ സംരംഭകർക്ക്‌ ഉൽപ്പന്നങ്ങൾ ഇടനിലക്കാരില്ലാതെ വിൽക്കുന്നതിന്‌ മികച്ച വിപണി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയുള്ള സരസ്‌ മേളയിലേക്കാണ്‌ ഇവരെത്തുക. കൊല്ലം ആശ്രാമം മൈതാനമാണ്‌ ഇക്കുറി സരസ് മേളക്ക് ആതിഥേയത്വം വഹിക്കുക. ഏപ്രിൽ…

അടച്ചുപൂട്ടിയ കശുവണ്ടി ഫാക്ടറികള്‍ പ്രവർത്തിപ്പിക്കാൻ നടപടി തുടരും

കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡ് വര്‍ധിപ്പിച്ച നിരക്കിലുള്ള ആനുകൂല്യങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും ക്യാഷ് അവാര്‍ഡ് വിതരണവും തൊഴില്‍- വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിർവഹിച്ചു. പരമ്പരാഗത വ്യവസായ മേഖലകളിലെ തൊഴിലാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്ന് മന്ത്രി വി…