കടയ്ക്കൽ തൃക്കണ്ണാപുരം ഷൈമ മൻസിലിൽ അൽത്താഫ് (21) ആണ് മരിച്ചത്. ഇന്ന് രാത്രി 8 മണിയ്ക്ക് കോട്ടപ്പുറം പുളിമൂട് ജംഗ്ഷനിൽ വച്ചാണ് അപകടം ഉണ്ടായത്. പുളിമൂട് സ്വദേശി കാർത്തികയിൽ സോമൻ ആൽത്തറമൂട് ഭാഗത്തുനിന്നും സ്വന്തം വീടിലേയ്ക്ക് കയറുന്ന സമയത്ത് കോട്ടപ്പുറം ഭാഗത്തുനിന്നും വന്ന അൽത്താഫിന്റെ ബൈക്കുമായി കൂട്ടി ഇടിക്കുകയായിരുന്നു.

റോഡിൽ കിടന്ന ഇരുവരേയും കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെവച്ചാണ് അൽത്താഫ് മരണപ്പെട്ടത്.

സരമായി പരിക്കേറ്റ സോമനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി.തൃക്കണ്ണാപുരം ഷൈമ മനസിലിൽ ജലീലിന്റെയും, ഷൈമയുടെയും മകനാണ് മരണപ്പെട്ട അൽത്താഫ്, കടയ്ക്കൽ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു

Leave a Reply

Your email address will not be published. Required fields are marked *