Author: DailyVoice Editor

പുതിയ കിസ്‌വ ഇന്ന് അണിയിക്കും; ഭാരം 850 കിലോ, ചെലവ് 2.5 കോടി റിയാൽ.

മക്ക ∙ ഹജ് തീർഥാടകർ ഇന്ന് അറഫയിൽ സമ്മേളിക്കുന്നതിനിടെ മക്കയിൽ കഅബാലയത്തെ പുതിയ കിസ്‌വ (പുടവ) അണിയിക്കും. കിങ് അബ്ദുൽ അസീസ് കിസ്‌വ കോംപ്ലക്സിൽനിന്ന് പ്രത്യേക ട്രക്കിൽ ഹറമിൽ എത്തിച്ചാണ് കിസ്‌വ അണിയിക്കുക. നാലു വശങ്ങളിലും കവാടത്തിലുമായി 5 ഭാഗങ്ങളാക്കി ഉയർത്തിയ…

ചായം കലക്കിയ പോലെ കിണറ്റിലെ വെള്ളത്തിന് നീല നിറം; ആശങ്കയില്‍ വീട്ടുകാര്‍

കോഴിക്കോട്: വര്‍ഷങ്ങളായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കിണറിലെ വെള്ളത്തിന് ഒരു സുപ്രഭാതത്തില്‍ നിറം മാറിയതിന്റെ കാരണം വ്യക്തമാകാതെ ആശങ്കയിലാണ് ഒരു കുടുംബം. കോഴിക്കോട് മടവൂര്‍ പഞ്ചായത്തിലെ ചക്കാലക്കല്‍ തറയങ്ങല്‍ മരക്കാറിന്‍റെ വീട്ടിലെ കിണര്‍ വെള്ളത്തിന്‍റെ നിറമാണ് മാറിയത്. രണ്ട് ദിവസം മുന്‍പാണ് വെള്ളത്തിന്റെ നിറം…

ചെന്നൈ- മംഗളൂരു മെയിലില്‍നിന്ന് പിടിച്ചെടുത്തത് 46 കിലോ കഞ്ചാവ്; ഒളിപ്പിച്ചത് നാല് ബാഗുകളിലായി

തിരൂര്‍(മലപ്പുറം): തീവണ്ടിയില്‍നിന്ന് 46 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ശനിയാഴ്ച രാവിലെ ചെന്നൈ സെന്‍ട്രല്‍-മംഗളൂരു മെയില്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിൽ തിരൂരില്‍ നടത്തിയ പരിശോധനയിലാണ് നാല് ട്രാവല്‍ ബാഗുകളിലായി സൂക്ഷിച്ച കഞ്ചാവ് കണ്ടെടുത്തത്. സംഭവത്തില്‍ പ്രതികളെ പിടികിട്ടിയിട്ടില്ല. ആര്‍.പി.എഫും എക്‌സൈസും ചേര്‍ന്നാണ് തീവണ്ടിയില്‍ പരിശോധന…

കൂട്ടുകാരിക്ക് മെസേജ് അയച്ചതിന് യുവാവിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി വെട്ടി; കാലടിയിൽ 7 യുവാക്കൾ പിടിയിൽ

ആലുവ: കുട്ടുകാരിക്ക് സന്ദേശമയച്ചതിന്‍റെ പേരിൽ യുവാവിനെ കൊല്ലാൻ ശ്രമിച്ച കേസിൽ ഏഴുപേർ അറസ്റ്റിൽ. അയ്യമ്പുഴ സ്വദേശിയായ യുവാവിനെയാണ് ഏഴംഗ സംഘം കൊല്ലാൻ ശ്രമിച്ചത്. കേസിൽ കാലടി മറ്റൂരിലെ ഗൗതം കൃഷ്ണ, അലക്സ്, ശിവപ്രസാദ്, അഭിജിത്ത്, ആകാശ്, മാർട്ടിൻ, അങ്കമാലി പുളിയനത്തെ ഗോകുൽ…

യാത്രക്കിടെ സ്വകാര്യ ബസിനുള്ളിൽ കുഴഞ്ഞ് വീണു, ഒരുനിമിഷം പാഴാക്കിയില്ല, രക്ഷകരായി ബസ് ജീവനക്കാർ

മാന്നാർ: മാവേലിക്കരയിൽ നിന്നും മാന്നാറിലേക്കുള്ള യാത്രാ മധ്യേ സ്വകാര്യ ബസിനുള്ളിൽ കുഴഞ്ഞ് വീണ യുവതിക്ക് രക്ഷകരായി സ്വകാര്യ ബസ് ജീവനക്കാർ. കായംകുളം-തിരുവല്ല റൂട്ടിൽ സർവീസ് നടത്തുന്ന മുഴങ്ങോടിയിൽ ബസിലെ ജീവനക്കാരായ വിഷ്ണു, രഞ്ജിത് എന്നിവരുടെ സമയോചിതമായ ഇടപെടലാണ് പാണ്ടനാട് സ്വദേശിനിയായ യുവതിയുടെ…

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പൂർണതയിലേക്ക്: മന്ത്രി ജെ.ചിഞ്ചുറാണി

കടയ്ക്കൽ: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പൂർണതയിലേക്കെന്ന് മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. ചടയമംഗലം നിയോജക മണ്ഡലം മികവുൽസവം എം.എൽ.എ മെറിറ്റ് അവാർഡ് 2024 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ+…

യുവധാര സാഹിത്യ പുരസ്കാരം സി ആർ പുണ്യയ്ക്കും റോബിൻ എഴുത്തുപുരയ്ക്കും

സി ആർ പുണ്യയ്ക്കും റോബിൻ എഴുത്തുപുരയ്ക്കും ഡിവൈഎഫ്ഐയുടെ മുഖമാസികയായ യുവധാരയുടെ സാഹിത്യ പുരസ്കാരം. സി ആർ പുണ്യയുടെ ഫോട്ടോ എന്ന കഥയും റോബിൻ എഴുത്തുപുരയുടെ എളാമ്മയുടെ പെണ്ണ് എന്ന കവിതയുമാണ് പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ഈ…

പെറ്റമ്മ പോസ്റ്റ്‌മോർട്ടം ടേബിളിൽ, 37 ദിവസം പ്രായമുള്ള കുഞ്ഞിന്‌ മുലയൂട്ടി നഴ്‌സ്‌.

കാസർകോട്: പെറ്റമ്മ പോസ്റ്റ്‌മോർട്ടം ടേബിളിൽ. 37 ദിവസം പ്രായമുള്ള കുഞ്ഞിന്‌ മുലയൂട്ടി നഴ്‌സ്‌. അമ്മയുടെ വേർപാടറിയാതെ മുലപ്പാലിനായി നിലവിളിച്ച പിഞ്ചുകുഞ്ഞിന് മുലയൂട്ടി അതിരുകളില്ലാത്ത അമ്മവാത്സല്യവുമായെത്തിയത്‌ കാസർകോട് ജനറൽ ആശുപത്രിയിലെ നഴ്‌സിങ്‌ ഓഫീസർ മെറിൻ ബെന്നിയാണ്.കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുവന്ന അസം…

ചിതറ പഞ്ചായത്തിൽ പരാതി പരിഹാര അദാലത്ത്

ചിതറ ഗ്രാമപ്പഞ്ചായത്തിൽ 2022 മുതൽ നൽകിയ വിവിധങ്ങളായ പരാതികളിൽ ഇനിയും പരിഹാരം കാണാത്ത വിഷയങ്ങളിൽ തീർപ്പ് ഉണ്ടാക്കുന്നതിനായി ചിതറ ഗ്രാമപഞ്ചായത്ത് തല അദാലത്ത് 22/06/2024 രാവിലെ 10 മണിമുതൽ പഞ്ചായത്ത് ടൗൺഹാളിൽ വച്ചു നടക്കുന്നതാണ്. പഞ്ചായത്തിൽ നിന്നും ലഭിക്കേണ്ട നിയമേനയുള്ള സേവനങ്ങൾ,…