Author: DailyVoice Editor

കമ്മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ജനമധ്യത്തിലേക്ക് എത്തിച്ച് സംസ്ഥാന ന്യുനപക്ഷ കമ്മിഷന്‍ ജില്ലാ സെമിനാര്‍

സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ജനമധ്യത്തിലേക്ക് കൂടുതലായി എത്തിക്കുന്നതിന് സി.കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ ജില്ലാതല സെമിനാര്‍ നടത്തി. സംസ്ഥാന ന്യുനപക്ഷ കമ്മിഷന്‍ കേരള നോളേജ് ഇക്കോണമി മിഷനുമായി ചേര്‍ന്ന് നടത്തുന്ന പ്രത്യേക നൈപുണ്യ പരിശീലനവും വൈജ്ഞാനിക തൊഴില്‍ പരിചയവും ആസ്പദമാക്കിയുള്ള…

കടയ്ക്കൽ ഗ്രാമപഞ്ചായത്ത്‌ എസ് സി കുട്ടികൾക്കുള്ള ലാപ്ടോപ് വിതരണം ചെയ്തു.

കടക്കൽ ഗ്രാമപഞ്ചായത്തിലെ 2023 24 സാമ്പത്തിക വർഷത്തിലെ അസിസ്റ്റന്റ് സെക്രട്ടറി നിർവഹണ ഉദ്യോഗസ്ഥൻ ആയിട്ടുള്ള എസ് സി കുട്ടികളുടെ ലാപ്ടോപ് വിതരണം 12 6 2024 ബുധനാഴ്ച രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം…

കൊല്ലം ജില്ലാ പഞ്ചായത്തിന്റെ സുജലം പദ്ധതിയിൽ ഉൾപ്പെടുത്തി കുമ്മിൾ ക്ഷേത്രക്കുളം നവീകരിക്കുന്നു

കാട് കയറി ജീർണ്ണാവസ്ഥയിലായിരുന്ന നൂറ്റാണ്ടുകൾ പഴക്കംചെന്ന കുമ്മിൾ ക്ഷേത്രക്കുളം കൊല്ലം ജില്ലാ പഞ്ചായത്തിന്റെ സുജലം പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണം ആരംഭിച്ചു കുമ്മിൾ ശിവ പാർവ്വതി ക്ഷേത്രക്കുളമാണ് നവീകരിക്കുന്നത്.കാവുകളുടെയും, കുളങ്ങളുടെയും സംരക്ഷണത്തിനായാണ് ഈ പദ്ധതി.53 ലക്ഷം രൂപ ചിലവഴിച്ചാണ് നിർമ്മാണം, മണ്ണ് പര്യവേഷണ…

അഡ്‌മിഷൻ റദ്ദാക്കൽ: മുഴുവൻ ഫീസും മടക്കിനൽകണമെന്ന്‌ യുജിസി

നിശ്ചിത കാലയളവിൽ അഡ്‌മിഷൻ റദ്ദാക്കുന്ന വിദ്യാർഥികൾക്ക്‌ ഫീസ്‌ തുക പൂർണമായും മടക്കിനൽകണമെന്ന്‌ യുജിസി. കേന്ദ്ര, സംസ്ഥാന സർവകലാശാലകൾക്കു കീഴിലുള്ള എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 2024–-25 അധ്യയന വർഷംമുതൽ ബാധകമായ മാർഗനിർദേശം പുറത്തിറക്കി. സെപ്‌തംബർ 30ന്‌ ഉള്ളിൽ അഡ്‌മിഷൻ റദ്ദാക്കൽ/മറ്റു സ്ഥാപനങ്ങളിലേക്ക്‌…

തൃശൂരും പാലക്കാടും തുടര്‍ച്ചയായ രണ്ടാം ദിവസവും നേരിയ ഭൂചലനം; പ്രകമ്പനം പുലർച്ചെ 3.55ന്

തൃശൂർ: തൃശൂരും പാലക്കാടും തുടര്‍ച്ചയായ രണ്ടാം ദിവസവും നേരിയ ഭൂചലനം. പുലർച്ചെ 3.55നാണ് പ്രകമ്പനമുണ്ടായത്. കുന്നംകുളം, എരുമപ്പെട്ടി, വേലൂർ, വടക്കാഞ്ചേരി, തൃത്താല, തിരുമറ്റിക്കോട് മേഖലകളിൽ ഭൂമി കുലുങ്ങിയതായി അനുഭവപ്പെട്ടു. ഇന്നലെ രാവിലെയും ഈ മേഖലകളിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

തൃത്താലയിൽ വാഹന പരിശോധനയ്ക്കിടെ എസ്ഐയെ ഇടിച്ചുവീഴ്ത്തി; വാഹനമുടമ കസ്റ്റഡിയിൽ

പാലക്കാട്: തൃത്താലയിൽ വാഹന പരിശോധനയ്ക്കിടെ എസ്ഐയെ ഇടിച്ചുവീഴ്ത്തി. തൃത്താല സ്റ്റേഷനിലെ എസ്ഐ ശശിയെയാണ് വാഹനം കൊണ്ടിടിച്ചത്. സംഭവത്തിൽ വാഹനമുടമ ഞാങ്ങാട്ടിരി സ്വദേശിയെ കസ്റ്റഡിയിൽ എടുത്തു.

വിഴിഞ്ഞം തുറമുഖത്തിന് കസ്റ്റംസ് അംഗീകാരം; കയറ്റുമതിക്കും ഇറക്കുമതിക്കും അനുമതി

വിഴിഞ്ഞം തുറമുഖത്തിന് കസ്റ്റംസിന്റെ അംഗീകാരം ലഭിച്ചതായി മന്ത്രി വി.എൻ.വാസവൻ അറിയിച്ചു. ഇതോടെ കയറ്റുമതിയ്ക്കും, ഇറക്കുമതിയ്ക്കും സാധ്യമാകുന്ന അംഗീകൃത തുറമുഖമായി വിഴിഞ്ഞം മാറി. സെക്ഷൻ 7 എ പ്രകാരമുള്ള അംഗീകാരമാണ് വിഴിഞ്ഞത്തിന് ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട ഗസറ്റ് വിജ്ഞാപനവും പുറത്തിറങ്ങി. കേന്ദ്ര കസ്റ്റംസ്…

അരങ്ങ് 2024ലെ സമ്മാന കൂപ്പണ്‍ – വിജയ നമ്പറുകള്‍

കാസര്‍കോട് പിലിക്കോട് സംഘടിപ്പിച്ച കുടുംബശ്രീ അയല്‍ക്കൂട്ട, ഓക്‌സിലറി അംഗങ്ങളുടെ സംസ്ഥാന കലോത്സവം അരങ്ങ് 2024ന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ സമ്മാന കൂപ്പണിൻ്റെ നറുക്കെടുപ്പ് നടത്തി. ഒന്നാം സമ്മാനമായ വാഷിങ് മെഷീനിന് അര്‍ഹമായ സമ്മാന കൂപ്പണ്‍ നമ്പര്‍ 85084. രണ്ടാം സമ്മാനമായ ആന്‍ഡ്രോയ്ഡ് എല്‍.ഇ.ഡി…

കുവൈത്തില്‍ മരിച്ചവരുടെ കുടുംബത്തിന് നാല് വർഷത്തെ ശമ്പളം നൽകും, കുടുംബങ്ങളെ കമ്പനി സംരക്ഷിക്കും -കെ ജി എബ്രഹാം

Lal: കൊച്ചി: കുവൈത്ത് തീപിടുത്തത്തിൽ മരിച്ചവരുടെ കുടുംബത്തെ സംരക്ഷിക്കുമെന്ന് എൻബിടിസി മാനേജിങ് ഡയറക്ടര്‍ കെജി എബ്രഹാം. മരിച്ചവര്‍ക്ക് എട്ട് ലക്ഷം രൂപയും നാല് വര്‍ഷത്തെ ശമ്പളത്തിന് തുല്യമായ തുക ഇൻഷുറൻസായും നൽകും. ചികിത്സയിൽ കഴിയുന്ന 40 പേരുടെ ആരോഗ്യനില തൃപ്തികരമാണെന്നും കെജി…

രാജ്യത്തെ ആദ്യ ജനറേറ്റീവ് എഐ കോൺക്ലേവ് ജൂലൈ 11,12 തീയതികളിൽ കൊച്ചിയിൽ നടക്കും.

സംസ്ഥാന സർക്കാർ ഐബിഎമ്മുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കോൺക്ലേവിന്‌ കൊച്ചി ബോൾഗാട്ടി ഗ്രാൻഡ് ഹയാത്താണ്‌ വേദിയാകുക. ജനറേറ്റീവ് എഐ ഹബ്ബായി സംസ്ഥാനത്തെ വളർത്താനും സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കാനും കോൺക്ലേവ്‌ വഴിയൊരുക്കും. വ്യവസായ പ്രമുഖർ, നയരൂപകർത്താക്കൾ, ഇന്നൊവേറ്റർമാർ തുടങ്ങിയവർ പങ്കെടുക്കും. ദേശീയ, അന്തർദേശീയ കമ്പനികളിൽ…