Author: DailyVoice Editor

എംവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് അലൈഡ് ഹെല്‍ത്ത് സയന്‍സസ് കൊച്ചിയില്‍ കാമ്പസ് ആരംഭിച്ചു

കൊച്ചി: ആരോഗ്യപരിപാലന രംഗത്ത് അനുബന്ധസേവനങ്ങള്‍ ലഭ്യമാക്കുന്ന പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുന്ന രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നായ എംവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് അലൈഡ് ഹെല്‍ത്ത് സയന്‍സസിന്റെ കൊച്ചി കാമ്പസ് പ്രവര്‍ത്തനം ആരംഭിച്ചു. കലൂരിലെ കാമ്പസിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ഹൈബി ഈഡന്‍ എംപി, ടി.ജെ. വിനോദ്…

ഭാര്യയ്‌ക്കെതിരെ കേസെടുത്തില്ല; പൊലീസ് ജീപ്പുകൾ അടിച്ചുതകര്‍ത്തയാൾ റിമാൻഡിൽ

കടയ്ക്കൽ: ഭാര്യയ്‌ക്കെതിരെ നൽകിയ പരാതിയിൽ കേസെടുക്കാത്തതിനാൽ ഭർത്താവ് പൊലീസ് ജീപ്പുകൾ അടിച്ചുതകർത്തു. ഞായർ പുലർച്ചെ ചിതറ പൊലീസ് സ്റ്റേഷനിലായിരുന്നു സംഭവം. ചിതറ പുതുശ്ശേരി ലളിത ഭവനിൽ ധർമദാസ്(52) ആണ് കളമാന്തി ഉപയോഗിച്ച് സ്റ്റേഷന് മുന്നിൽ നിർത്തിയിട്ടിരുന്ന രണ്ട് ജീപ്പുകൾ അടിച്ചുതകർത്തത്. ഇയാളെ…

അമ്മച്ചൂടേറ്റില്ല; വിരിഞ്ഞു 14 മൂർഖൻ കുഞ്ഞുങ്ങൾ

പറമ്പിൽനിന്ന്‌ കിട്ടിയ മൂർഖൻ പാമ്പിന്റെ പതിനാലുമുട്ടകളും വിരിഞ്ഞു. വനംവകുപ്പ്‌ റസ്‌ക്യു ടീമംഗവും മൃഗസംരക്ഷണ പ്രവർത്തകരുടെ കൂട്ടായ്‌മയായ മാർക്കിന്റെ പ്രവർത്തകനുമായ പനങ്കാവിലെ ജിഷ്‌ണു രാജാണ്‌ കൃത്രിമ ആവാസ വ്യവസ്ഥയൊരുക്കി മുട്ടകൾ വിരിയിച്ചത്‌. ഈ മാസം ഒന്നിന്‌ വളപട്ടണത്തെ ഒരു വീട്ടുപറമ്പിൽ മൂർഖൻപാമ്പിനെ പിടിക്കാനെത്തിയതായിരുന്നു…

തദ്ദേശ വാര്‍ഡ് വിഭജനം; ഡീലിമിറ്റേഷൻ കമ്മീഷൻ രൂപീകരിച്ച് വിജ്ഞാപനം, തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ചെയര്‍മാൻ

തിരുവനന്തപുരം: സംസ്ഥാന തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിനായി ഡീലിമിറ്റേഷൻ കമ്മീഷൻ രൂപീകരിച്ച് സർക്കാർ വിജ്ഞാപനമിറക്കി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാനാണ് കമ്മീഷൻ ചെയർമാൻ. ഐഎഎസ് ഉദ്യോഗസ്ഥരായ രത്തൻ ഖേൽക്കർ, കെ.ബിജു,എസ്.ഹരികിഷോർ, കെ.വാസുകി എന്നിവർ അംഗങ്ങളാണ്. ഓരോ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാർഡ്…

6 മണിക്കൂർ ശസ്ത്രക്രിയ, 61കാരിയുടെ തുടയിൽ വളർന്ന 10 കിലോ മുഴ നീക്കി

തൃശൂർ: 10 കിലോ ഭാരമുള്ള മുഴ കാരണം നടക്കാന്‍ കഴിയാതെ വന്ന 61കാരിയ്ക്ക് ആശ്വാസമേകി തൃശൂര്‍ മെഡിക്കല്‍ കോളേജ്. 6 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ കാലില്‍ നിന്നും ട്യൂമര്‍ നീക്കം ചെയ്തു. കാലില്‍ തുടയോട് ചേര്‍ന്ന് അതിവേഗം വളര്‍ന്ന 10 കിലോഗ്രാം…

മലയാളി ഹാജി അറഫയിൽ കുഴഞ്ഞുവീണു മരിച്ചു

മലയാളി ഹാജി ഹജ്ജിന്റെ കർമ്മങ്ങൾ നിർവഹിക്കവേ സുപ്രധാന ഹജ്ജ് കർമം നടന്ന മക്കയിലെ അറഫയിൽ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം മഞ്ചേരി കുട്ടശ്ശേരി മേലേതിൽ പരേതനായ മാനു ഹാജി മകൻ അബ്ദുല്ല (69) ആണ് മരിച്ചത്. ഭാര്യക്കും മകനും ഒപ്പം സ്വകാര്യ ഗ്രൂപ്പിൽ…

‘മക്കളുടെ വിവാഹത്തിൽ പങ്കെടുക്കണം’; പിതാവിന്റെ ആ​ഗ്രഹം സാധിച്ചു, ഐസിയു വിവാഹവേദിയായി

ലഖ്നൗ: മക്കളുടെ വിവാഹത്തിൽ പങ്കെടുക്കണമെന്ന രോ​ഗിയായ പിതാവിന്റെ ആ​ഗ്രഹം നടത്തിക്കൊടുത്ത് ഡോക്ടർമാർ‌. പിതാവിന്റെ അഭ്യർഥന മാനിച്ച് ഐസിയു വിവാഹവേദിയായി. ലഖ്‌നൗവിലെ ഇറ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം. കടുത്ത നെഞ്ചുവേദനയെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്ന പിതാവിൻ്റെ അഭ്യർത്ഥന മാനിച്ചാണ് രണ്ട് പെൺമക്കളുടെ…

കല കുവൈറ്റിന് സാമൂഹ്യ പ്രവർത്തനത്തിന് ആദരവ്

മംഗഫിലെ തീപിടിത്തത്തിൽ രക്ഷാ പ്രവർത്തങ്ങൾക്ക് വേണ്ട സഹായങ്ങൾ നൽകിയ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ സാമൂഹ്യ പ്രവർത്തനത്തിന് കുവൈറ്റിന്റെ ആദരവ്. മംഗഫ് ലേബർ ക്യാമ്പിൽ ഉണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട്‌ നടത്തിയ സാമൂഹിക പ്രവർത്തനത്തിന് ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ…

തദ്ദേശതിരഞ്ഞെടുപ്പ് വോട്ടര്‍ പട്ടിക പുതുക്കല്‍; ജൂലൈ ഒന്നിന് അന്തിമ വോട്ടര്‍ പട്ടിക- ജില്ലാകലക്ടര്‍

ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിലവിലുള്ള വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കിയും 2024 ജനുവരി ഒന്ന് യോഗ്യത തീയതിയായി നിശ്ചയിച്ചും 2024 ജൂണ്‍ ജൂലൈ മാസങ്ങളില്‍ സംക്ഷിപ്ത പുതുക്കല്‍ (സമ്മറി റിവിഷന്‍) നടത്താന്‍ തീരുമാനിച്ചതായി ജില്ലാതിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാകലക്ടര്‍ എന്‍. ദേവിദാസ് അറിയിച്ചു. എല്ലാ…

കുടുംബശ്രീ മാതൃകയിൽ പ്രവാസി മിഷൻ

കുടുംബശ്രീ മാതൃകയിൽ പ്രവാസി മിഷന്‌ രൂപംനൽകാൻ കേരളം. ലോക കേരള സഭയിലുയർന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ്‌ ഇക്കാര്യം പരിഗണിക്കുമെന്ന്‌ പ്രഖ്യാപിച്ചത്‌. പ്രവാസികളുടെ പുനരധിവാസത്തിന് കൂടുതൽ നടപടികൾ കൈക്കൊള്ളാൻ പ്രവാസി ഗ്രാമസഭകൾ വിളിച്ചുചേർത്ത് സ്വയം സഹായസംഘങ്ങൾ, സഹകരണ സംഘങ്ങൾ തുടങ്ങിയവ…