
പൊതുസമൂഹത്തിലും, തൊഴിലിടങ്ങളിലും കരുത്തുള്ള വ്യക്തികളായി തുടരുവാൻ സ്ത്രീസമൂഹം നേരിടുന്ന വെല്ലുവിളികൾ നിരവധിയാണ്. എന്നാൽ സമൂഹനന്മയുടെ വഴിയിൽ പ്രതിസന്ധികൾ മറികടക്കുവാൻ തികച്ചും വനിതാ സൗഹാർദ്ദപരമായി സ്ത്രീപക്ഷ നിലപാടുകളാണ് ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് കൈക്കൊണ്ടിട്ടുള്ളത് .


ബ്ലോക്ക് പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വനിതകളുടെ സാംസ്കാരിക കൂട്ടായ്മ സർഗ്ഗോത്സവം 2025 ഒക്ടോബർ 4 ശനിയാഴ്ച കടയ്ക്കലിൽ നടന്നു കടയ്ക്കൽ വിപ്ലവ സ്മാരകത്തിനു മുന്നിൽ നിന്നും കടയ്ക്കൽ ബസ്റ്റാൻഡിൽ അവസാനിക്കുന്ന വർണ്ണാഭമായ ഘോഷയാത്രയും നടന്നു.


ബസ്റ്റാൻഡ് മൈതാനിയിൽ സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോക്ടർ പി കെ ഗോപൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ അധ്യക്ഷത വഹിച്ചു, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർമാൻ ജി ജിനേശ് കുമാർ സ്വാഗതം പറഞ്ഞു. പ്രശസ്ത കവി മുരുകൻ കാട്ടാക്കട മുഖ്യപ്രഭാഷണം നടത്തി


. ആശംസകൾ അറിയിച്ചുകൊണ്ട് കടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹരി വി നായർ, കിംസാറ്റ് ചെയർമാൻ എസ് വിക്രമൻ, കൊല്ലം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെ.നജീബത്ത്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ സാം കെ ഡാനിയേൽ അഡ്വക്കേറ്റ് ഷൈൻ കുമാർ, കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ,കമ്മൾ പഞ്ചായത്ത് പ്രസിഡന്റ് കെ കൃഷ്ണപിള്ള,

കടയ്ക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനി എസ് എസ്,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ എം മാധുരി, സിപിഐ(എം)ഏരിയ കമ്മിറ്റി സെക്രട്ടറി വി സുബ്ബ ലാൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുധിന് കടയ്ക്കൽ,ഷജി എസ് കടയ്ക്കൽ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വേണുകുമാരൻ നായർ


സിഡിഎസ് ചെയർപേഴ്സൺ രാജേശ്വരി,ശിശു വികസന പദ്ധതി ഓഫീസർ വിജി,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വിനോദ് കുമാർ ബി,കടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് പി പ്രതാപൻ,സി ഡി പി ഒ ചടയമംഗലം സുമയ്യ എസ്, എന്നിവർ സംസാരിച്ചു



