
CPI(M) സീഡ്ഫാം ബ്രാഞ്ചിന്റെ തണലിൽ നിർദ്ധന കുടുംബത്തിന് സ്നേഹ വീടൊരുങ്ങി.കടയ്ക്കൽ സീഡ്ഫമിന് സമീപം കുന്നുംപുറത്ത് വീട്ടിൽ ശശിയ്ക്കും, കുടുംബത്തിനുമാണ് വീട് വച്ച് നൽകുന്നത്.

സ്ട്രോക്ക് വന്ന് കിടപ്പിലാണ് ശശി, ഭാര്യ തൊഴിലുറപ്പ് തൊഴിലാളിയാണ്. ഇവരുടെ ദയനീയ സ്ഥിതി കണ്ടറിഞ്ഞ ബ്രാഞ്ച് സെക്രട്ടറി അനിഷ് പുതൂക്കോണം ഇതിന് വേണ്ടുന്ന പ്രാരംഭ പ്രവർത്തനങ്ങൾ ഏറ്റെടുത്തു. സി പി ഐ (എം) ജില്ലാ കമ്മിറ്റി അംഗം എസ് വിക്രമൻ വേണ്ടുന്ന നിർദേശങ്ങൾ നൽകി.ഏപ്രിൽ 10 ന് ഏരിയ സെക്രട്ടറി വി സുബ്ബലാൽ നിർമ്മാണോദ്‌ഘാടനം നിർവ്വഹിച്ചു.,

സ്നേഹ വീടിന്റെ ഉദ്ഘാടനം ഇന്ന് (സെപ്റ്റംബർ 17) ന് പള്ളിമുക്ക് PVS പെട്രോൾ പമ്പിനു സമീപം നടക്കുന്ന ചടങ്ങിൽ വച്ച് CPI(M)ജില്ലാ സെക്രട്ടറി എസ് സുദേവൻ നിർവ്വഹിയ്ക്കും.


Cpi(m) സംസ്ഥാന കമ്മറ്റി അംഗം എസ് രാജേന്ദ്രൻ, സിപിഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് വിക്രമൻ, ജില്ലാ കമ്മിറ്റി അംഗം എം നസീർ, പാർട്ടി ഏരിയ സെക്രട്ടറി വി സുബ്ബലാൽ എന്നിവർ പങ്കെടുക്കും.



