കടയ്ക്കൽ ഫെസ്റ്റ് വേദിയിൽ സ്റ്റാർട്ടഡ് മിഷന്റെ വിജ്ഞാനപ്രദമായ സെമിനാർ നടക്കുന്നു സെപ്റ്റംബർ 7 ന് വൈകുന്നേരം 5 മണിക്ക് ‘എങ്ങനെ ഒരു സ്റ്റാർട്ടപ്പ്’ ആരംഭിക്കാം എന്നതാണ് വിഷയം.കടയ്ക്കൽ ഫെസ്റ്റിന്റെ ഭാഗമായി യുവാക്കൾക്ക് പുതിയ തൊഴിൽ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനായാണ് ഇത്തരത്തിലുള്ള സെമിനാറുകൾ സംഘടിപ്പിക്കുന്നത്.LEAD LEAP COWORKS അരുൺ G യുവാക്കൾക്ക് ക്ലാസുകൾ നയിക്കും. ഈ സെമിനാറിൽ പങ്കെടുക്കാൻ സംഘാടക സമിതി അഭ്യർത്ഥിക്കുന്നു

സ്വന്തം കഴിവും താത്പര്യവും തിരിച്ചറിഞ്ഞ് സംരഭങ്ങളിലേക്ക് ചുവടു വെക്കുന്ന യുവാക്കളുടെ എണ്ണം ഇന്ന് കൂടി വരികയാണ്.സംസ്ഥാനത്തെ സംരംഭകത്വത്തിന് പിന്തുണ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരും രംഗത്തു വന്നു കഴിഞ്ഞു.സ്റ്റാര്‍ട്ട് അപ്പുകളുടെ വളര്‍ച്ചക്ക് ഒരു നല്ല അന്തരീക്ഷം സൃഷ്ടിച്ച് സാമൂഹ്യ വിപ്ലവത്തിന് തുടക്കമിടുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

നവീന ആശയങ്ങളിലൂടെ സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ സഹായം ലഭിക്കുമെന്നതിനാല്‍ കേരളത്തിലെ യുവാക്കള്‍ ഇന്ന് വലിയ ആവേശത്തിലുമാണ്. യുവമനസ്സുകളില്‍ സംരംഭകത്വ സംസ്‌ക്കാരം വളര്‍ത്തി എടുക്കുന്നതിന് വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്യുകയാണ് കേരള സര്‍ക്കാര്‍.