
കടയ്ക്കൽ ഫെസ്റ്റിനോടാനുബന്ധിച്ച് കടയ്ക്കൽ ടൂറിസവും വികസന കാഴ്ചപ്പാടും എന്ന വിഷയത്തെക്കുറിച്ച് ‘ടോക് ഷോ’ സംഘടിപ്പിച്ചു. കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ വിഷയാവതരണം നടത്തി

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ കോംകോ ഡയറക്ടർ എസ് ബുഹാരി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റിയുടെ ചെയർമാൻ മാരായ വേണുകുമാരൻ നായർ മാധുരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനി എസ് എസ് എച്ച് ഒ സുബിൻ തങ്കച്ചൻ,കൃഷി ഓഫീസർ ശ്രീജിത്ത്,മുൻ പഞ്ചായത്ത് പ്രസിഡന്റ് ആർ എസ് ബിജു ടോക് ഷോ സംഘടിപ്പിച്ചു.പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എസ് ബിജു, പഞ്ചായത്ത് അംഗങ്ങൾ, കലാകാരൻമാർ എന്നിവർ പങ്കെടുത്തു.
കടയ്ക്കൽ ടൂറിസവുമായി ബന്ധപ്പെട്ട് ഒട്ടനവധി പുതിയ നിർദ്ദേശങ്ങൾ ഈ ടോക് ഷോയിൽ വരികയുണ്ടായി. DPR തയ്യാറാക്കുമ്പോൾ പുതിയ നിർദേശങ്ങൾ കൂടി പരിഗണിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ പറഞ്ഞു.




