കടയ്ക്കൽ വിപ്ലവസ്മാരക ഡിജിറ്റൽ ട്രെയിനിംങ്‌ ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഷാനി, സെക്രട്ടറി സജി തോമസ്, അസിസ്റ്റന്റ് സെക്രട്ടറി കൃഷ്ണകുമാർ, CDS ചെയർപേഴ്സൺ രാജേശ്വരി, ജന പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ഹരിത കർമ്മ സേനയ്ക്ക് ആരോഗ്യ പരിരക്ഷ നൽകുന്നതിന്റെ ഭാഗമായി കുബശ്രീ മിഷനും, ഇൻഷുറൻസ് കമ്പനിയും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.ഒരു വർഷം 2 ലക്ഷം രൂപയാണ് ഇൻഷുറൻസ് കവറേജ്. പഞ്ചായത്തിലെ 38 ഹരിതകർമ്മ സേന അംഗങ്ങളും പദ്ധതിയുടെ ഭാഗമായി.പ്രിമിയം തുകയുടെ അമ്പത് ശതമാനം അംഗങ്ങളും ബാക്കി തുക കുടുംബശ്രീ മിഷനും നൽകുന്നു