വളവുപച്ച എ.കെ.എം. പബ്ലിക് സ്കൂളിൽ തീപ്പന്തമായി കത്തിജ്വലിച്ചു പൂത്തു നിൽക്കുകയാണ് റെഡ് ജേഡ് വൈൻപൂക്കൾ.പ്രത്യേകമായി ഒരുക്കിയ പന്തൽ നിറയെ ഇത്തവണ പൂവിൻ്റെ പരവതാനി വിരിച്ചിരിക്കുകയാണ് ജേഡ് വൈൻ പൂക്കൾ.
മുൻ വർഷം പൂത്തുതുടങ്ങിയെങ്കിലും ഇത്തവണയാണ് പന്തൽ നിറയെ പൂത്തു നിറഞ്ഞത്.


ഈ ചെടിയുടെ ജന്മദേശം ഫിലിപ്പെൻസിലെ ഉഷ്ണമേഖലാപ്രദേശമാണ്.
നമ്മുടെ നാട്ടിൽ ഇത് അപൂർവ്വമായി ചില പ്രദേശങ്ങളിൽ മാത്രമാണ് പൂക്കുന്നത്.
വേഴാമ്പലിൻ്റെ ചുണ്ടുകളോട് വളരെയേറെ സാദൃശ്യമാണ് ജേഡ് വൈൻ പൂക്കൾക്കുള്ളത്.നീലയും ചുവപ്പുമാണ് നമ്മുടെ നാട്ടിലേറെയും കാണപ്പെടുന്നത്.
ഇരുമ്പു പൈപ്പുകൾ ഉപയോഗിച്ച് പന്തലുണ്ടാക്കിയാണ് എ.കെ.എം പബ്ലിക് സ്കൂളിൽ ഇതു വളർത്തിയിരിക്കുന്നത്.


സ്കൂളിലെ അധ്യാപികയായ സിബിലയാണ് ഈ ചെടി നട്ടു പരിപാലിക്കുന്നത്.
ഈ ചെടി കണ്ടാസ്വദിക്കുന്നതിനായി നിരവധിപേരാണ് സ്കൂളിലേക്കെത്തുന്നത്.
ഇതിൻ്റെ ഒരു പ്രദർശനം ചിതറയിൽ സംഘടിപ്പിക്കുന്നതിന് സ്കൂളധികൃതർക്ക് പദ്ധതിയുമുണ്ട്.