പത്തനംതിട്ടയിൽ വീടിനു മുകളിലേക്ക് ലോറി മറിഞ്ഞു; 4 പേർക്ക് പരിക്ക്

പത്തനംതിട്ടയിൽ വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് 4 പേർക്ക് പരിക്ക്. പന്തളം കൂരമ്പാലയിൽ എംസി റോഡിലാണ് സംഭവം. നിയന്ത്രണം വിട്ട ലോറി വീടിനു മുകളിലേക്ക് മറിയുകയായിരുന്നു. ആശാൻതുണ്ടിൽ രാജേഷിന്റെ വീടിനു മുകളിലേക്കാണ് ലോറി മറിഞ്ഞത്. പുലർച്ചെയായിരുന്നു അപകടം. വീട് പൂർണമായി തകർന്നു.…

കൊല്ലം കുമ്മിളിൽ പത്തൊമ്പത് കാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.

കൊല്ലം കുമ്മിളിൽ പത്തൊമ്പത്കാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിഅൻസിമോളാണ് മരിച്ചത്.സമീപത്തെ കുളത്തിൽ കുട്ടി ചാടിയത് കണ്ട് പ്രദേശ വാസികൾ കടയ്ക്കൽ ഫയർഫോഴ്സിൽ വിവരം അറിയിച്ചു ഫയർഫോഴ്സെത്തി കുട്ടിയെ പുറത്തെടുത്തു സിപിആർ നൽകിയ ശേഷം കടയ്ക്കൽ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു…

ചിതറയിൽ റിട്ടയേഡ് ഹെഡ്മാസ്റ്റർ കിണറ്റിൽ വീണ് മരിച്ചു

ചിതറയിൽ റിട്ടയേഡ് ഹെഡ്മാസ്റ്റർ കിണറ്റിൽ വീണ് മരിച്ചു.ചിതറ ബീന സദനത്തിൽ 88 വയസ്സുള്ള രാഘവൻ പിള്ളയാണ് വീടിന്റെ പിന്നീലെ കിണറ്റിൽ വീണ് മരിച്ചത്.ആത്മഹത്യ എന്നാണ് പ്രാഥമിക വിവരം.ചിതറ തൂറ്റിക്കൽ യുപിഎസ് സ്കൂളിലെ ഹെഡ്മാസ്റ്ററായി റിട്ടയർ ചെയ്തയാളാണ് രാഘവൻപിള്ള.റിട്ടയർ അധ്യാപിക തങ്കമ്മയാണ് ഭാര്യ.രാവിലെ…

ശുചിത്വ മിഷന്റെ ടോയിലറ്റ് കാമ്പയിൻ

പൊതു ശുചിമുറികളുടെ ശുചിത്വ, സേവന ഗുണനിലവാരം മെച്ചപ്പെടുത്തി പൊതുജന സൗഹൃദമാക്കുന്നതിനുള്ള നടപടികൾ സർക്കാരിന്റെ മുൻഗണനാ വിഷയമാണെന്ന് തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ്. അന്താരാഷ്ട്ര ശുചിമുറി ദിനാചരണത്തിന്റെ ഭാഗമായി കേരളത്തിൽ ശുചിത്വ മിഷൻ സംഘടിപ്പിക്കുന്ന ടോയിലറ്റ് ക്യാമ്പയിന്റെ ഉദ്ഘാടനം കാമ്പയിൻ പോസ്റ്റർ…

ഡ്രീംസോണ്‍സ് അനിഗ്ര24: വിജയികളായി മലയാളി വിദ്യാര്‍ത്ഥികള്‍

കൊച്ചി: കാഡ് സെന്ററിന്റെ ക്രിയേറ്റീവ് വിദ്യാഭ്യാസ വിഭാഗമായ ഡ്രീംസോണ്‍ ചെന്നെയില്‍ സംഘടിപ്പിച്ച അനിഗ്ര-24 ഫൈനലില്‍ വിജയികളായി മലയാളി വിദ്യാര്‍ത്ഥികള്‍. കൊച്ചി,മഞ്ചേശ്വരം, കണ്ണൂര്‍ മേഖലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് ഫൈനല്‍ റൗണ്ടില്‍ വിജയികളായത്. കോളജ്തലത്തില്‍ നടന്ന ഷോര്‍ട്ട്ഫിലിം മത്സരത്തില്‍ മഞ്ചേശ്വരം കോളജ് ഓഫ് അപ്ലൈഡ്…

അമേയ മോൾ നക്ഷത്രങ്ങളുടെ ലോകത്തേയ്ക്ക് പറന്നകന്നു

ശരീരത്തിലെ രക്തകോശങ്ങൾ നശിക്കുന്ന അധ്യപൂർവ രോഗം ബാധിച്ച് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആറ് വയസ്സുകാരി അമേയ മരണപ്പെട്ടു.ചിതറ എ ബി നിവാസിൽ ബൈജു,അശ്വതി ദമ്പതിമാരുടെ മകളാണ് അമേയ.മൂല കോശം മാറ്റി വയ്ക്കുകയായിരുന്നു (BLOOD STEMCELL TRANSPLANT)ഏക ചികിത്സ.…

ആറ് വയസ്സുകാരി അമേയയുടെ ചികിത്സയ്ക്കായി നാട് കൈകോർക്കുന്നു.

ശരീരത്തിലെ രക്തകോശങ്ങൾ നശിക്കുന്ന അധ്യപൂർവ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന ആറു വയസ്സുകാരി മനസ്സുകളുടെ സഹായം തേടുന്നു.ചിതറ എ ബി നിവാസിൽ ബൈജു,അശ്വതി ദമ്പതിമാരുടെ മകൾ അമേയയാണ് അപ്ലാസ്റ്റിക് അനീമിയ ബാധിച്ച് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. തുടർ…

പുനലൂർ ഇലക്ട്രിക്കൽ ഡിവിഷന്‌ സംസ്ഥാന അവാർഡ്

സംസ്ഥാനത്തെ ഏറ്റവും മികച്ച ഇലക്ട്രിക്കൽ ഡിവിഷനുള്ള കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമീഷന്റെ അവാർഡ് പുനലൂർ ഡിവിഷൻ കരസ്ഥമാക്കി. കേരള ഇലക്ട്രിസിറ്റി റെഗുലേഷൻ ചട്ടങ്ങൾ ഏറ്റവും ഭംഗിയായി നടപ്പാക്കിയതു കണക്കിലെടുത്താണ് അവാർഡ്. കൊട്ടാരക്കര ഇലക്ട്രിക്കൽ സർക്കിളിനു കീഴിലെ പുനലൂർ ഡിവിഷൻ തമിഴ്നാട്…

സൗജന്യ ഭക്ഷണം, മരുന്ന് ബാങ്കുകൾ; രോഗികൾക്കുള്ള സേവനങ്ങൾ വിപുലീകരിച്ച് ആർസിസി

തിരുവനന്തപുരം : രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള സേവനങ്ങൾ വിപുലീകരിച്ച് റീജിയണൽ കാൻസർ സെന്റർ. സൗജന്യമായി ഭക്ഷണവും മരുന്നുകളും ലഭ്യമാക്കുന്ന സൗജന്യ ഡ്രഗ് ബാങ്ക്, ഫുഡ് ബാങ്ക് എന്നിവ പ്രവർത്തനം തുടങ്ങി. ആർസിസിയിൽ ചികിത്സ തേടുന്ന നിർധനരായ രോഗികൾക്ക് സൗജന്യമായി മരുന്നുകൾ നൽകുന്ന സൗജന്യ…

തൃശ്ശൂരിൽ ഉറങ്ങിക്കിടന്ന നാടോടികൾക്കിടയിലേക്ക് നിയന്ത്രണം വിട്ട ലോറി പാഞ്ഞു കയറി, അഞ്ചു മരണം നിരവധിപ്പേർക്ക് പരിക്ക്

തൃശൂർ: തൃശൂർ നാട്ടികയിൽ കണ്ണൂരിൽ നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്ന തടി ലോറി തെരുവിൽ ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് പാഞ്ഞു കയറി. 5 പേർ സംഭവസ്ഥലത്തു വെച്ചു തന്നെ മരണമടഞ്ഞു. 7 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെരുവിൽ ഉറങ്ങിക്കിടന്ന നാടോടികളാണ് മരിച്ചത്. 2കുട്ടികൾ ഉൾപ്പടെ…