മരണത്തിലും മാതൃകയായി അധ്യാപകൻ;നാല് പേർക്ക് പുതുജീവൻ നൽകി രാജേഷ് മാഷ് യാത്രയായി

തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച അധ്യാപകന്റെ അവയവങ്ങൾ നാല് പേർക്ക് പുതുജീവൻ നൽകും. അമൃത എച്ച്.എസ്.എസ് പാരിപ്പള്ളിയിലെ അധ്യാപകനായ ആർ. രാജേഷിന്റെ (52) അവയവങ്ങളാണ് കേരളത്തിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന നാല് പേര്‍ക്ക് ദാനം ചെയ്യാന്‍ തീരുമാനിച്ചത്.…

ഒരു രൂപ ചെലവില്ലാതെ, പഞ്ചായത്തിലും അക്ഷയയിലും ക്യൂ നില്‍ക്കാതെ കെട്ടിട നികുതി വീട്ടിലിരുന്ന് മൊബൈലില്‍ ഒടുക്ക് വരുത്താം

വസ്തു നികുതി ഓൺലൈനായി അടവാക്കുന്നതിനു ചുവടെ കൊടുത്തിരിയ്ക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.https://tax.lsgkerala.gov.in/epayment/QuickPaySearch.phpജില്ല – കൊല്ലം സെലക്ട് ചെയ്യുക, ലോക്കല്‍ ബോഡി ടൈപ്പ്- ഗ്രാമപഞ്ചായത്ത് എന്നും ലോക്കല്‍ ബോഡി കടയ്ക്കൽ എന്നും വാര്‍ഡ് ഇയര്‍ 2011 എന്നും തിരഞ്ഞെടുക്കുക തുടർന്ന് വാർഡ് നമ്പറും…

CPI(M) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കടയ്ക്കലിൽ സെമിനാർ സംഘടിപ്പിച്ചു.

CPI(M) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കടയ്ക്കലിൽ ‘കേരളം ഇന്നലെ ഇന്ന് നാളെ’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.സി പി ഐ (എം ) കടയ്ക്കൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്. സി പി ഐ (എം ) കേന്ദ്രകമ്മിറ്റി അംഗം കെ…

കടയ്ക്കൽ മഹാശിവക്ഷേത്രത്തിലെ സരസ്വതി മണ്ഡപം കുറ്റിവയ്പ് കർമ്മം നടന്നു.

കടയ്ക്കൽ മഹാശിവക്ഷേത്രത്തിലെ നവരാത്രി മണ്ഡപം കുറ്റിവയ്പ് കർമ്മം നടന്നു.ക്ഷേത്രോപദേശക സമിതി പ്രസിഡന്റ്‌ എസ് വികാസ്, സെക്രട്ടറി ഐ അനിൽ കുമാർ. ക്ഷേത്രം മേൽ ശാന്തി നന്ദു പോറ്റി, സബ്ഗ്രൂപ്പ് ഓഫീസർ രാധാകൃഷ്ണൻ, ഉപദേശക സമിതി അംഗങ്ങളായ ജെ എം മർഫി,പത്മകുമാർ, സുനിൽ…

ബട്ടർഫ്ലൈസ് പ്രൈമറി സ്കൂൾ SHM എഡ്യുക്കേഷണൽ ഹബ്ബിൽ ആരംഭിച്ചു.

ബട്ടർഫ്ലൈസ് പ്രൈമറി സ്കൂൾ,കിഡ്സ്‌ ഹാപ്പിനെസ്സ് സെന്റർ SHM എഡ്യുക്കേഷണൽ ഹബ്ബിൽ ആരംഭിച്ചു.12-02-2025 രാവിലെ നടന്ന ഉദ്ഘാടന സമ്മേളനം പ്രശസ്ത സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു. കടയ്ക്കൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌ കുമാർ അധ്യക്ഷത വഹിച്ചു. ബട്ടർഫ്ലൈസ്…

നാളികേര സംസ്കരണകേന്ദ്രത്തിന്റെ ഉദ്ഘാടനം 14 ന്

വെളിനല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച നാളികേര സംസ്‌കരണകേന്ദ്രം വെള്ളിയാഴ്ച ധനമന്ത്രി കെ എൻ ബാല​ഗോപാൽ ഉദ്ഘാടനംചെയ്യും. ആധുനിക സൗകര്യങ്ങളോടെ ഏഴാംകുറ്റിയിലാണ് സ്ഥാപനം പ്രവർത്തിക്കുക. അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്‌ചർ ഫണ്ട് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 10,000 തേങ്ങ ഒരേസമയം മെഷീനിൽ ആട്ടി വെളിച്ചെണ്ണ…

തൊഴിൽ നൈപുണ്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ജർമ്മനിയിൽ അവസരങ്ങളേറെ

നഴ്സ്, നൈപുണ്യമികവുളള തൊഴിലാളികൾ എന്നിവർക്ക് ജർമ്മനിയിൽ വലിയ ആവശ്യകതയും സാധ്യതയുമാണുള്ളതെന്ന് ബാംഗളൂരിലെ ജർമ്മനിയുടെ ഡെപ്യുട്ടി കോൺസൽ ജനറൽ ആനറ്റ് ബേസ്ലർ പറഞ്ഞു. നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അജിത് കോളശേരിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അവർ. കെയർ ഹോമുകളിലും നഴ്സിംഗ്…

അമ്പതിനായിരം കുടുംബങ്ങൾക്കുകൂടി മുൻഗണനാ റേഷൻകാർഡുകൾ

ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ കൈവശം ഉണ്ടായിരുന്നതും വകുപ്പുതല പരിശോധനയിലൂടെ അനർഹരുടെ കയ്യിൽ നിന്നും ലഭിച്ചതുമായ 50,000 മുൻഗണനാ റേഷൻകാർഡുകൾ കൂടി വിതരണം ചെയ്യുന്നു. മുൻഗണനേതര റേഷൻകാർഡുകൾ തരംമാറ്റുന്നതിന് 2024 നവംബർ 15 മുതൽ ഡിസംബർ 15 വരെ ഓൺലൈനായി ലഭിച്ച അപേക്ഷകളിൽ നിന്നും…

യുവജന കമ്മീഷൻ ദ്വിദിന ദേശീയ സെമിനാർ: അപേക്ഷകൾ ക്ഷണിച്ചു

കേരള സംസ്ഥാന യുവജന കമ്മീഷൻ സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാർ മാർച്ച് 3,4 തീയതികളിൽ തിരുവനന്തപുരത്ത് നടക്കും . “മോഡേൺ വേൾഡ് ഓഫ് വർക്ക് ആൻഡ് യൂത്ത് മെന്റൽ ഹെൽത്ത്” എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് പങ്കെടുക്കുവാൻ താല്പര്യമുള്ള 18 നും…

കടയ്ക്കൽ GVHSS ന്റെ എഴുപത്തി അഞ്ചാം സ്കൂൾ വാർഷികം സംഘടിപ്പിച്ചു

കടയ്ക്കൽ GVHSS ന്റെ സ്കൂൾ വാർഷികവും 75-)o വാർഷികാഘോഷങ്ങളും പിടിഎ പ്രസിഡന്റ് എസ് ബിനുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വച്ച് കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഡോ. പി കെ ഗോപൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ നജീം എ സ്വാഗതം പറഞ്ഞു.സ്കൂളിന്റെ…