ആറ്റിങ്ങൽ കരിച്ചിയിൽ രേവതിയിൽ ശ്യാം(33) ആണ് അറസ്റ്റിലായത് കടയ്ക്കൽ മാർക്കറ്റ് ജംഗ്ഷന് സമീപം ശ്രീനിലയത്തിൽ ഓമന അമ്മയെ ആണ് കഴിഞ്ഞ 9 ന് ഉച്ചയ്ക്ക് വായിൽ തുണി തിരുകി കൈകൾ കെട്ടിയിട്ട് കത്തി കാണിച്ച് കവർച്ച നടത്തുകയായിരുന്നു

,മോഷണം നടന്ന പ്രദേശത്തെ, CCTV ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് പഴുതടച്ച അന്വഷണമാണ് നടത്തിയത്.കടയ്ക്കൽ എസ് എച്ച് ഒ രാജേഷ്, സബ് ഇൻസ്‌പെക്ടർ ജ്യോതിഷ് ചിറവൂർ,ജഹാംഗീർ അടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പിടിയിലായ ശ്യാം തിരുവനന്തപുരത്ത് ഒരു നാടക കമ്പനിയിൽ പ്രവർത്തിച്ചിരുന്നു. ഇയാൾ സ്ത്രീകളുടെ ശബ്ദത്തിൽ സംസാരിച്ചു സ്ത്രീകളെ വശീകരിക്കുന്ന സ്വഭാവം ഉള്ള വ്യക്തിയുമാണെന്ന് പോലീസ് അറിയിച്ചു.കോട്ടുക്കൽ നിന്നാണ് ഇയാൾ വിവാഹം കഴിച്ചിരിക്കുന്നത്. കേബിൾ ടിവി ജീവനക്കാരനാണ്.

error: Content is protected !!