
ചടയമംഗലം കുരിയോട് സ്‌പൈസി ഹോട്ടൽ ഉടമയെ ജീവനക്കാരൻ കുത്തി കൊലപ്പെടുത്തി.വെളിനല്ലൂർ ആക്കൽ സ്വദേശി സക്കീർ ഹുസൈൻ(45) ആണ് കൊല്ലപ്പെട്ടത്.ഇന്ന് വൈകുന്നേരം 4.30മണിയോടെ ആണ് സംഭവം നടന്നത്.
ഇതേ ഹോട്ടലിൽ ജീവനക്കാരനായ കാസർഗോഡ് സ്വദേശിയായ ഇർഷാദ് ആണ് സക്കീറിനെ കുത്തിയത്.കുത്തേറ്റ സക്കീറിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

