നിലമേൽ പഞ്ചായത്തിലെ കുരിയോട് മങ്കാട് പ്രദേശത്തിന്റെ പശ്ചാത്തല വികസനത്തിന്റെ ഭാഗമായി ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച സ്റ്റെപ്പിന്റെയും ചെറുപാലത്തിന്റെയും ഉദ്ഘാടനം നടത്തി. ബഹുമാനപ്പെട്ട ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. നസീർ ഉദ്ഘാടനം നിർവഹിച്ചു.


പ്രദേശവാസികൾക്ക് ഏറെ ഉപകാരപ്രദമായ രീതിയിൽ നിർമിച്ച ഈ സ്റ്റെപ്പും പാലവും വഴി യാത്രാസൗകര്യം കൂടുതൽ മെച്ചപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. പ്രദേശത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ബ്ലോക്ക് പഞ്ചായത്ത് തുടർന്നും വിവിധ പദ്ധതികൾ നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു.


ഉദ്ഘാടന ചടങ്ങിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നേതാക്കളായ സഖാവ് എൻ.എസ്. സലീന, അരവിന്ദ്, സജീവ് മരങ്ങാട്ടറയിൽ, പി.കെ. രമണൻ എന്നിവർ പങ്കെടുത്തു. കൂടാതെ പ്രദേശവാസികളും സാമൂഹിക-രാഷ്ട്രീയ സംഘടനാ പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു.