കടയ്ക്കൽ: ചാണപ്പാറ സൻമാർഗദായിനി സ്മാരകവായനശാലയുടെ 74 മത് വാർഷികാഘോഷങ്ങളുടെ ഭാഗമായി ക്ഷീര വികസന സെമിനാറും പുരസ്കാര സമർപ്പണവും സംഘടിപ്പിച്ചു. മൃഗസംരക്ഷണ വകുപ്പ്, ക്ഷീരവികസന വകുപ്പ് /കേരള ഫീഡ്‌സ്,കെ.എൽ.ഡി ബോർഡ്, കടയ്ക്കൽ ഫാർമർ കമ്പനി എന്നിവയുടെ സഹകരണത്തോടുകൂടിയാണ് സെമിനാർ സംഘടിപ്പിച്ചത്.

കൊല്ലം ജില്ലാ വെറ്റിനറി ഓഫീസർ ഡോക്ടർ ഡി ഷൈൻ കുമാർ ഉദ്ഘാടനം ചെയ്തു. കൊട്ടാരക്കര കാർഷിക വികസന ബാങ്ക് പ്രസിഡൻ്റ് കൊല്ലായിൽ സുരേഷ് അധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന കാർഷിക വികസന ബാങ്ക് ബോർഡ് മെമ്പർ ചിതറ എസ് മുരളീധരൻ നായർഅവാർഡ് ദാനം നിർവ്വഹിച്ചു. ഡോ കെ.ജി. പ്രദീപ്, കണ്ണങ്കോട് സുധാകരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജി.എസ്.പ്രിജിലാൽ, എസ്.ജയപ്രകാശ്, ജി രാമാനുജൻ പിള്ള , മുഹമ്മദ് നിജിൻ.എൻ വൈദ്യൻ, ഗീതാകുമാരി, ആർ.എസ്. ഗോപകുമാർ, വി.അനിരുദ്ധൻ തുടങ്ങിയവർ സംസാരിച്ചു.

പത്തനാപുരം ക്ഷീര വികസന ഓഫീസർ എസ്.ബിജു ക്ലാസുകൾക്ക് നേതൃത്വം നൽകി. ചടയമംഗലം ബ്ലോക്കിലെ മികച്ച ക്ഷീര സംഘങ്ങൾക്കുള്ള അവാർഡുകളും ക്ഷീരസംഘങ്ങളിൽ ഏറ്റവും കൂടുതൽ പാൽ നൽകിയ മികച്ച കർഷകർക്കുള്ള അവാർഡുകളും യോഗത്തിൽ വിതരണം ചെയ്തു.

ഗ്രന്ഥ ശാലാ പ്രസിഡൻ്റ് ജെ.സി.അനിൽ സ്വാഗതവും, വൈസ് പ്രസിഡൻ്റ് സജീന ബീഗം നന്ദിയും പറഞ്ഞു.