അഖിലേന്ത്യാ അവാർഡി ടീച്ചേഴ്സ് ഫെഡറേഷൻ സമ്മാനിക്കുന്ന ‘ ഗുരു ശ്രേഷ്ഠാ പുരസ്ക്കാരം’ കടയ്ക്കൽ സ്വദേശികളായ 3 അധ്യാപർക്ക്.പ്രശസ്ത മജീഷ്യനായ ഷാജു കടയ്ക്കൽ(എസ് കെ വി എച്ച് എസ് കടമ്പാട്ടുകോണം),കടയ്ക്കൽ വടക്കേവയൽ പാലാഴി വീട്ടിൽ സുനിൽ കുമാറാർ( ഗവ എച്ച് എസ് എസ് സ്കൂൾ കുളത്തൂപ്പുഴ),കടയ്ക്കൽ സ്വദേശി ഡി ഗ്ലീന(ഗവ ജി എച്ച് എസ് എസ് കുമ്മിൾ) എന്നിവർക്കാണ് പുരസ്‌കാരം ലഭിച്ചത്.

ഷാജു കടയ്ക്കലിന് എച്ച് എസ് വിഭാഗത്തിലും, ഗ്ലീനയ്ക്ക് സ്പെഷ്യലിസ്റ്റ് വിഭാഗത്തിലും, സുനിൽ കുമാറിന് എച്ച് എസ് എസ്, വി ച്ച് എസ് സി വിഭാഗത്തിലുമാണ് പുരസ്‌കാരം ലഭിച്ചത്.