
സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം ചടയമംഗലം മണ്ഡലം തല ഉദ്ഘാടനം ബഹുമാനപ്പെട്ട മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ശ്രീമതി ചിഞ്ചുറാണി നിർവഹിച്ചു. കടയ്ക്കൽ പഞ്ചായത്തിലെ മികച്ച കർഷകരിൽ ഒരാളായ ശ്രീ ബദറുദ്ദീൻ, റിട്ടയേർഡ് സബ് ഇൻസ്പെക്ടർ ശ്രീ ഗോപകുമാർ എന്നിവരുടെ വീടുകളാണ് കർമസമിതി അംഗങ്ങൾകൊപ്പം മന്ത്രി സന്ദർശിച്ചത്.
ഗവൺമെൻ്റിൻ്റെ വികസന ക്ഷേമ പ്രവർത്തനങ്ങളെ സംബന്ധിച്ചുള്ള നിർദ്ദേശങ്ങളുംഅഭിപ്രായങ്ങളും രേഖപ്പെടുത്തി.ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ എം നസീർ കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ഷാനി കിംസാറ്റ് ചെയർമാൻ ശ്രീ എസ് വിക്രമൻ ജനപ്രതിനിധികളായ ശ്രീ ആർ എസ് ബിജു ശ്രീമതി മാധുരി തുടങ്ങിയവരും നവ കേരള കർമ്മസമിതി അംഗങ്ങളും പങ്കെടുത്തു


