വിവാഹ തട്ടിപ്പിലൂടെ പ്രവാസി യുവതിയുടെ ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി

കടയ്ക്കൽ, ആൽത്തറമൂട് സംഗീത് ഭവനിൽ സംഗീതിന്റേയും, പത്തനംതിട്ട സ്വദേശിനി പ്രിൻസി രാജിന്റെയും കഥയാണിത്. 2013 ൽ സംഗീതും, പ്രിൻസിയും യു എ യിൽ വച്ച് പരിചയപ്പെടുകയും, തമ്മിൽ ഒരുമിച്ചു താമസിച്ചു വരികയുമായിരുന്നു. ഇതറിഞ്ഞ സംഗീതിന്റെ കുടുംബം ഗുരുവായൂർ വച്ച് വിവാഹം ചെയ്തുകൊടുത്തു.

വിവാഹവും രജിസ്റ്റർ ചെയ്തു.ദുബായിൽ നല്ല ശമ്പളത്തിൽ അക്കൗണ്ട് ആയി ജോലി നോക്കിയിരുന്ന പ്രിൻസിയുടെ പ്രിൻസിയുടെ സമ്പാദ്യം മുഴുവൻ സംഗീത് സ്വന്തം പേരിലേക്ക് മാറ്റുകയായിരുന്നു എന്നാണ് പരാതി.അതിനിടക്ക് കടയ്ക്കൽ യു പി സിന് സമീപം സംഗീതിന്റെ അമ്മയുടെ പേരിലുള്ള വസ്തുവിൽ സഹോദരിക്ക് വീടുവയ്ക്കുകയാണെന്നും. തൊട്ടടുത്തുള്ള വസ്തുവിൽ നമുക്ക് കൂടി വീട് വയ്ക്കാം എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പ്രിൻസിയുടെ സമ്പാദ്യം ഈ വീട് നിർമ്മാണത്തിനായി വിനിയോഗിക്കുകയും ചെയ്തു.

വീടിന്റെ പാലുകാച്ചിലും മറ്റും ഇവർ സൗഹൃദമായി തന്നെ പങ്കെടുത്തു. പിന്നെ ഓരോ അവധി നാളുകളിലും ഈ വീട്ടിൽ തന്നെ താമസിച്ചു വന്നു. ഇതിനിടയിൽ സംഗീത്തിന് ദുബായിൽ ജോലി നഷ്‍ടപെടുകയും നാട്ടിൽ സ്ഥിരതമാശമാക്കുകയും ചെയ്തു. 2022 മുതൽ സംഗീതിന് ഭാര്യയായ പ്രിൻസി ഒരു തുക മുടങ്ങാതെ അയച്ചു കൊടുത്തുകൊണ്ടും ഇരുന്നു. ഇതിനിടയിൽ സംഗീതിന്റെ കുടുംബം ഇടപ്പെട്ട് വിവാഹ മോചനത്തിന് കേസ്ഫയൽ ചെയ്തു

ഇത്തറിഞ്ഞ് ഭർത്താവിന്റെ ആൽത്തറമൂട്ടിലെ വീട്ടിലെത്തിയ പ്രിൻസിയെ വീട്ടിൽ കയറ്റാൻ സംഗീതിന്റെ കുടുംബം തയ്യാറായില്ല രണ്ടാഴ്ചയിലധികമായി ഈ പ്രവാസി വീടിന്റെ വെളിയിൽ അന്തിഉറങ്ങുന്നു. കൂടാതെ വാഹനവും മറ്റും സംഗീത് സ്വന്തം പേരിൽ വാങ്ങുകയും ചെയ്തു. ഈ വാഹനത്തിന്റെ EMI ഉൾപ്പടെ പ്രിൻസി ആണ് അടയ്ക്കുന്നത്. നിലവിൽ ഈ വീടിനകത്ത് പ്രിൻസിയുടെ 15 പവൻ സ്വർണ്ണാഭരണങ്ങളും ഇരിപ്പുണ്ട്.ഈക്കുട്ടിക്ക് പോകാൻ ഒരിടമില്ല അച്ഛനും, അമ്മയും ഇല്ല ഗൾഫിലേക്ക് തന്നെ മടങ്ങി പോകാനാണ് തീരുമാനം.

പൊതുപ്രവർത്തകരും, പോലീസും പറഞ്ഞിട്ടും വീടിനകത്തു കയറ്റാൻ കൂട്ടാക്കിയില്ല പോലീസ് ഇടപെട്ടിട്ടാണ് ടോയിലറ്റ് പോലും തുറന്ന് കൊടുത്തത്. തുടർന്ന് അവർക്കെതിരെ ഒട്ടനവധി പരാതികളും കോടതിയിൽ നൽകിയിട്ടുണ്ട്. പ്രിൻസി കടയ്ക്കൽ പോലീസിൽ നിലവിൽ ഗാർഹിക പീഡനത്തിൽ സംഗീതിനും, കുടുംബത്തിനും എതിരെ പരാതി നൽകി, ഇപ്പോൾ കടയ്ക്കൽ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുമുണ്ട്.

ഈ വിഷയത്തിൽ കടയ്ക്കൽ പ്രവാസി സംഘം ഇടപെടുപെടുകയും, നിയമ സാഹയായമുൾപ്പെടെയുള്ള കാര്യങ്ങൾ നൽകുകയും ചെയ്തു.സ്വന്തമായി ഇപ്പോൾ ദുബായിൽ ട്രാവൽസ് നടത്തുകയാണ് ഇവർ