ഇടിമിന്നലേറ്റ് യുവതി മരിച്ചു. പറപ്പാറക്കടുത്ത് ചെരച്ചോറ മീത്തൽ സുനീറ (43) ആണ് മരിച്ചത്. ശനി വൈകിട്ട് 4.30 ഓടെയാണ് അപകടം. വീടിന്റെ മുറ്റത്ത് അയയിൽ ഉണങ്ങാനിട്ട വസ്‌ത്രങ്ങൾ എടുത്ത് തിരിച്ചുവരുമ്പോഴാണ് മിന്നലേറ്റത്.

വീട്ടിലുണ്ടായിരുന്ന ഇളയ മകളോട് ‘എന്തോ പറ്റി’ എന്ന് പറയലും കുഴഞ്ഞുവീഴുകയുമായിരുന്നു.ഉടനെ നരിക്കുനിയിലെ ആശുപത്രിയിലും തുടർന്ന്‌ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഭർത്താവ്: റിയാസ് (ഗൾഫ്). മക്കൾ: നസ്മിയ, ജസ്മിയ (ചേളന്നൂർ എസ്എൻ കോളേജ് വിദ്യാർഥിനി). ബാപ്പ: പരേതനായ ഭർത്താവ്: റിയാസ് (ഗൾഫ്). മക്കൾ: നസ്മിയ, ജസ്മിയ (ചേളന്നൂർ എസ്എൻ കോളേജ് വിദ്യാർഥിനി). ബാപ്പ: പരേതനായ കുഞ്ഞഹമ്മദ്: ഉമ്മ: നസീമ