കടയ്ക്കൽ പഞ്ചായത്ത്‌ ടൗൺ ഹാളിൽ നടന്ന പ്രവാസി സംഘം സംസ്ഥാന സെക്രട്ടറിയും, പ്രവാസി ക്ഷേമനിധി ബോർഡ് അംഗവുമായ കെ സി സജീവ് തൈക്കാട് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ സിയാദ് കിഴക്കുംഭാഗം അധ്യക്ഷത വഹിച്ചു.

സ്വാഗത സംഘം ചെയർമാൻ എൻ ആർ അനി സ്വാഗതം പറഞ്ഞു.ഏരിയ സെക്രട്ടറി എ കമറുദ്ദീൻ റിപ്പോർട്ട് അവതരിപ്പിച്ചു.മുതിർന്ന തൊഴിലാളികളെ സി പി ഐ എം ഏരിയ സെക്രട്ടറി വി സുബ്ബലാൽ,പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗം എ എ ജലീൽ, ജില്ലാ വൈസ് പ്രസിഡന്റുമാരായ തെക്കിൽ ജബ്ബാർ, ജയലക്ഷ്മി എന്നിവർ ചേർന്ന് ആദരിച്ചു. ഏരിയ ട്രഷറർ റ്റി അനിഷ് നന്ദി പറഞ്ഞു.

ഭാരവാഹികളായി എ കമറുദീൻ (പ്രസിഡന്റ്‌ )സിയാദ് കിഴക്കുംഭാഗം (സെക്രട്ടറി )അനിഷ് കടയ്ക്കൽ (ട്രഷറർ )