കഴിഞ്ഞ 18 വർഷക്കാലമായി ജീകാരുണ്യ, സന്നദ്ധ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിവരുന്ന അമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെയും, തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുടേയും, കൊല്ലം അന്ധത നിവാരണ നിയന്ത്രണ സോസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ 06-07-2025 ഞായർ രാവിലെ 8 മണി മുതൽ ഒരു മണിവരെ സൗജന്യ നേത്ര പരിശോധന ക്യാമ്പും, തിമിര ശസ്ത്രക്രിയയും സംഘടിപ്പിച്ചു

.രാവിലെ ട്രസ്റ്റ് അങ്കണത്തിൽ വച്ച് നടന്ന ഉദ്ഘാടന സമ്മേളനം കടയ്ക്കൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ഷിജു ഉദ്ഘാടനം ചെയ്തു.212 പേർ ക്യാമ്പിൽ പങ്കെടുത്തു. 30 പേരെ ശാസ്ത്രക്രിയ ചെയ്യുന്നതിനുവേണ്ടി തിരഞ്ഞെടുത്തു.

18 പേർക്ക് തിരുനെൽവേലി അരവിന്ദ് കാണ്ണാശുപത്രിയിൽ കണ്ണിന്റെ ഞരമ്പുകളുടെ ടെസ്റ്റുകൾ നടത്തുന്നതിനായി ക്രമീകരണം നടത്തി തിമിരമുള്ള ആളുകളെ ക്യാമ്പിൽ നിന്ന് നേരിട്ട് അരവിന്ദ് കണ്ണാശുപത്രിയിൽ കൊണ്ടുപോയി സൗജന്യമായി ശസ്ത്രക്രിയ നടത്തി കണ്ണിൽ IOL (ലെൻസ്) വയ്ച്ച് കൊടുക്കും.