
തോട്ടംമുക്ക് വയല വാസുദേവൻ പിള്ള മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച ഹയർസെക്കൻഡറി കമ്പ്യൂട്ടർ ലാബ് കെട്ടിടത്തിന്റെ ഉദ്ഘാടനവും പ്രവേശന കവാടത്തിന്റെ നിർമ്മാണ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് അംഗം അഡ്വ സാം കെ ഡാനിയൽനിർവഹിച്ചു.

74 ലക്ഷം രൂപയാണ് ലാബ് കെട്ടിടത്തിന്റെ നിർമ്മാണ ചെലവ്. സുവർണ്ണ ജൂബിലിയുടെ ഭാഗമായി നിർമ്മിക്കുന്ന പ്രവേശന കവാടത്തിന് 35 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്റെ ഈ ഭരണസമിതിയുടെ കാലയളവിൽ ഏകദേശം 1.5 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ സ്കൂളിൽ നടപ്പാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലാബിലേക്ക് ആവശ്യമായ ലാപ്ടോപ്പുകൾ, സ്കൂളിലേക്കുള്ള ഫർണിച്ചർ എന്നിവ ഈ മാസം ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു


