![](https://dailyvoicekadakkal.com/wp-content/uploads/2024/03/Vijaya-final-copy-8-1024x237.jpg)
ബൈക്കിൽ കറങ്ങി കഞ്ചാവ് വിൽപന നടത്തി വന്ന ചിതറ മഹാദേവർ കുന്ന് ചരുവിള പുത്തൻ വീട്ടിൽ നൈസാമിനെ(22) ചടയമംഗലം എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. എക്സൈസ് സംഘം വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയ്ക്കിടയിലാണ് നൈസാം കുടുങ്ങിയത്. ഇയാളിൽ നിന്നും 50 ഗ്രാം കഞ്ചാവും,19000 രൂപയും പിടിച്ചെടുത്തു, ബൈക്കും കസ്റ്റഡിയിൽ എടുത്തു.സ്മാർട്ട്ഫോണും, എടിഎം കാർഡും പിടിച്ചെടുത്തു.ഇയാളുടെ സംഘത്തിലുള്ള മറ്റുള്ളവരെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്ന് എക്സൈസ് ഇൻസ്പെക്ടർ എ കെ രാജേഷ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.പരിശോധനയ്ക്ക് എസ് ഐക്ക് പുറമേ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ എ എൻ ഷാനവാസ്,ഉണ്ണികൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ഗിരീഷ് കുമാർ,ജയേഷ്,മാസ്റ്റർചന്തു ശ്രേയസ്, ബിൻ സാഗർ, സാബു എന്നിവർ പങ്കെടുത്തു
![](https://i.imgflip.com/8jr3yw.gif)
![](https://dailyvoicekadakkal.com/wp-content/uploads/2024/03/DAILY-EMPLEM-15-816x1024.jpeg)