മണിക്കൂറുകൾക്കുള്ളിൽ ബാങ്ക് മോഷണ പ്രതിയെ പിടിച്ചു. ചടയമംഗലം SHO സുനീഷിന് അഭിനന്ദന പ്രവാഹം.നിലമേലിലെ ഒരു സ്വകാര്യ ബാങ്ക് കുത്തി തുറന്ന് മോഷണം നടത്തിയ പ്രതിയെ സുനീഷും, സംഘവും ചേർന്ന് വലയിലാക്കി.

CCTV ദൃശ്യങ്ങളും, മറ്റ് വിവരങ്ങളും ശേഖരിച്ച പോലീസ് വൈകുന്നേരത്തോടെ നിലമേലിൽ നിന്നും പ്രതിയെ പിടി കൂടുകയായിരുന്നു.സമയ ബന്ധിതമായി അന്വേഷണം നടത്തി പ്രതിയെ പിടികൂടിയ SHO എൻ സുനീഷിന് എല്ലാ മേഖലയിൽ നിന്നും അഭിനന്ദന പ്രവാഹമാണ്. കൊല്ലം പോലീസ് ചീഫ് വിഷ്ണു പ്രതീപ് റ്റി കെ ഐ പി എസ് സുനീഷിനെ ആദരിച്ചു.