
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അംഗീകാരത്തോടുകൂടി നബാർഡിൻ്റെ നിയന്ത്രണത്തിൽ ചടയമംഗലം ബ്ലോക്ക് അടിസ്ഥാനത്തിൽ കർഷകർ ചേർന്നു രൂപീകരിച്ചിട്ടുള്ള കർഷക പ്രസ്ഥാനമാണ് കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി. കാർഷിക മേഖലയുടെ അഭിവൃദ്ധിയും കർഷകൻ്റെ വരുമാനവർദ്ധനവുമാണ് ഈ കമ്പനി ലക്ഷ്യപ്പെടുന്നത്.
കഴിഞ്ഞ രണ്ടര വർഷമായി കടക്കൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കർഷക ഉത്പാദക കമ്പനി നമ്മുടെ നാടിൻറെ കാർഷിക മേഖലയിൽ തനതായ ഇടപെടലുകൾ നടത്തി വരികയാണ്. കമ്പനിയുടെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളുടെ ഭാഗമായി കൊല്ലം ജില്ലയിലെ മോഡൽ വില്ലേജ് ലൈബ്രറിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ചിതറ പഞ്ചായത്തിലെ വളവുപച്ച സി കേശവൻ ഗ്രന്ഥശാലയും സംയുക്തമാമായാണ് “അഗ്രി ഫെസ്റ്റ് 2025” എന്ന പേരിൽ ഒരു കാർഷികോത്സവം സംഘടിപ്പിക്കുന്നത്.

കാർഷിക അനുബന്ധ മേഖലകളിൽ അധിക വരുമാനം നേടാവുന്ന സംരംഭങ്ങൾ, കേന്ദ്ര-സംസ്ഥാന സർക്കാർ സഹായങ്ങൾ,സബ്സിഡികൾ തുടങ്ങിയവ അഗ്രി ഫെസ്റ്റിലൂടെ അറിയാൻ സാധിക്കും. അഗ്രി ഫെസ്റ്റിന്റെ ഭാഗമായി മൃഗസംരക്ഷണ മേഖലയിലെ സംരംഭ സാധ്യതകളെക്കുറിച്ച് ചെയ്യാൻ അവസരം ഒരുക്കുന്ന സെമിനാറുകൾ, ടോക് -ഷോ,സമ്മേളനങ്ങൾ കൃഷിയിലെ പുത്തൻ അറിവുകളും ഗ്രാമീണ മേഖലയിലെ പുതിയ കൃഷി സാധ്യതകളും അവതരിപ്പിക്കുന്ന വിത്തും തൈയ്യും മുതൽ കൃഷിക്ക് വേണ്ടതെല്ലാം വാങ്ങുവാൻ അവസരം ലഭിക്കുന്ന കാർഷിക പ്രദർശന വിപണമേളകൾ, മത്സരങ്ങൾ,കലാസന്ധ്യകൾ തുടങ്ങിയ വൈവിദ്ധ്യമാർന്ന പരിപാടികൾ അഗ്രി ഫെസ്റ്റിനോടാനുബന്ധിച്ചു നടക്കുന്നു

.ജൂലൈ 16 ബുധൻ രാവിലെ 9.30 മണി മുതൽ കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് സർവകലാശാല യുടെ സഹകരണത്തോടെ അക്കാഡമിക് സെമിനാർ നടക്കും മുൻകൃഷി മന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യും. ഡെയറി ടെക്നോളജി വിദ്യാഭ്യാസം -സാധ്യതകളും അവസരങ്ങളും,വെറ്റിനറി വിദ്യാഭ്യാസം ആമുഖവും അവസരങ്ങളും, വെറ്റിറിനറി സർവ്വകലാശാല കാലത്തിനൊപ്പം കർഷകർക്കൊപ്പം എന്നീ വിഷയങ്ങളിൽ സെമിനാർ നടക്കും.വൈകുന്നേരം 4.30 മണി മുതൽ വാഹന വിളംബര ഘോഷയാത്ര എസ് ച്ച് ഒ ചിതറ പോലീസ് സ്റ്റേഷൻ നിസാമുദ്ദീൻ ഫ്ലാഗ് ഓഫ് ചെയ്യും.
2025 ജൂലൈ 17 രാവിലെ 10 മണി മുതൽ ഉദ്ഘാടന സമ്മേളനവും പുരസ്കാര സമർപ്പണവും മന്ത്രി ജെ ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും.പ്രദർശന സ്റ്റാളുകളുടെ ഉദ്ഘാടനം എൻ കെ പ്രേമചന്ദ്രൻ എംപി നിർവഹിക്കും.11 30 മുതൽ ഒരു മണി വരെ മൃഗസംരക്ഷണം സംരംഭം സാധ്യതകൾ എന്ന വിഷയത്തിൽ ടോക്ക്- ഷോ നടക്കും.ഉച്ചയ്ക്ക് 2.39 മുതൽ വാവ സുരേഷ് നേതൃത്വം നൽകുന്ന സർപ്പ പർവ്വം.വൈകിട്ട് 6 30 മുതൽ കൈകൊട്ടിക്കളി മത്സരം.

ജൂലൈ 18 വെള്ളി രാവിലെ 10 മണി മുതൽ കാർഷിക സെമിനാറും കർഷക അവാർഡ് സമർപ്പണവും മുൻ കൃഷിവകുപ്പ് മന്ത്രി വിഎസ് സുനിൽകുമാർ നിർവഹിക്കും. 11. 30 മുതൽ പ്രകൃതി സൗഹൃദ രീതികൾ ആഹാരത്തിനും ആരോഗ്യത്തിനും എന്ന വിഷയത്തിൽ സെമിനാർ നടക്കും ഉച്ചയ്ക്ക് 2 30 മുതൽ ജീവജാലകം കാർഷിക മൃഗസംരക്ഷണ ക്വിസ്.വൈകിട്ട് 6.30 മുതൽ സിനിമാ പ്രവർത്തകർക്ക് ആദരവ് പ്രൊഫ അലിയാർ ഉദ്ഘാടനം ചെയ്യും. 6.45 മുതൽ സെമി ക്ലാസിക്കൽ ഡാൻസ്.7.30 മുതൽ കലാസന്ധ്യ
ജൂലൈ 19 ശനി രാവിലെ 10 മണി മുതൽ തേൻ കർഷകസംഗമം എൻ ആർ ഇ ജി എസ് വെൽഫെയർ ഫണ്ട് ബോർഡ് ചെയർമാൻ എസ് രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും 11 മണിമുതൽ തേൻ സംരംഭക സാധ്യകൾ എന്ന വിഷയത്തിൽ ക്ലാസുകൾ നടക്കും. ഉച്ചയ്ക്ക് 2 30 മണി മുതൽ വരെ മുതൽ വനിതാ സമ്മേളനവും സംരംഭകത്വ പുരസ്കാര സമർപ്പണവുംമുൻ വനിതാ കമ്മീഷൻ അംഗം ഷാഹിദ കമാൽ ഉദ്ഘാടനം ചെയ്യും.
വൈകിട്ട് 5 30 മുതൽ സോപാനസംഗീതം അവതരണം പ്രശസ്ത സോപാനസംഗീതജ്ഞൻ അമ്പലപ്പുഴ വിജയകുമാർ വൈകിട്ട് 6 മണി മുതൽ സമാപന സമ്മേളനം പുരസ്കാര സമർപ്പണവും കേരള ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിക്കും.രാത്രി 8 മണി മുതൽ തിരുവനന്തപുരം സാഹിതിയുടെ നാടകം മുച്ചിട്ടു കളിക്കാരന്റെ മകൾ
2025 ജൂലൈ 16 മുതൽ 19 വരെ വിപുലമായ കാർഷിക പ്രദർശന വിപണ മേളകൾ സംഘടിപ്പിച്ചിരിക്കുന്നു. ഫലവൃക്ഷ ചെടികൾ,പുഷ്പ ചെടികൾ വൃക്ഷ തൈകൾ, ഔഷധസസ്യങ്ങൾ ഇൻഡോർ പ്ലാന്റ്,ഹൈബ്രിഡ് വിത്തുകൾ,ജൈവവളം ജൈവ കീടനാശിനി,ആകർഷകമായ ചെടിച്ചട്ടികൾ, കാർഷിക ഉപകരണങ്ങൾ, മുതലായവയുടെ പ്രദർശനവും വില്പനയും,ശുദ്ധമായ നാടൻ തേൻ, തേൻ പന്നങ്ങൾ,എഗ്ഗ് ഗാലറി പല്ലി മുട്ട മുതൽ ഒട്ടകപ്പക്ഷിയുടെ മുട്ട വരെ.പെറ്റ് ഷോ കേരള വെറ്റിറിനറി ആൻഡ് അനിമൽ സയൻസ് സർവകലാശാല ജെ എൻ ഡി.ബി ഗാർഡൻ പാലോട്, കുര്യോട്ടുമല സർക്കാർ ഹൈ ടെക് ഡയറി ഫാം,സെൻട്രൽ ഹാച്ചറി മൃഗസംരക്ഷണ വകുപ്പ്,റീജിയണൽ പൗൾട്രി ഫാം കുടപ്പനക്കുന്ന് കുടുംബ ശ്രീ വിവിധ ഫാമുകൾ തുടങ്ങിയുടെ സ്റ്റാളുകൾ
,പ്രശസ്ത ഫോട്ടോഗ്രാഫർമാരുടെ കാർഷിക ഫോട്ടോഗ്രാഫി പ്രദർശനം,പൈതൃക കൂടാരം പതിറ്റാണ്ടുകൾ പഴക്കമുള്ള അത്യപൂർവ്വമായ പൈതൃക വസ്തുക്കളുടെ പ്രദർശനം, എന്നിവയും നടക്കുമെന്ന് ഇന്നലെ നടന്ന വാർത്താസമ്മേളനത്തിൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി ചെയർമാൻ ജെ സി അനിൽ ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മടത്തറ അ നിൽ സംഘടക സമിതി കൺവീനർ സി പി ജസിൻ സി കേശവൻ ഗ്രന്ഥശാല പ്രസിഡന്റ് ജി നാരായണൻ, സംഘാടക സമിതി ഭാരവാഹികളായ കൊല്ലായിൽ സുരേഷ്,ചിതറ എസ് മുരളി തുടങ്ങിയവർ പങ്കെടുത്തു


