
തമിഴ്നാടിനു മുന്നേ ബാക്ക് ബഞ്ചഴ്സ് ക്ലാസ് മുറികൾ ഒരുക്കി ഒരു സർക്കാർ സ്കൂൾ. സ്കൂളുകളിൽ ഇനി ബാക്ക് ബെഞ്ചേഴ്സ് ഇല്ല എന്ന വാർത്തയ്ക്ക് മലയാളികൾക്കിടയിലും വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത് എന്നാൽ കടക്കൽ ഗവൺമെന്റ് എൽ പി സ്കൂളിലെ വിദ്യാർഥികൾക്ക് പറയാനുള്ളത് മറ്റൊരു കഥയാണ് 2020 മുതൽ കടയ്ക്കൽ ഗവൺമെന്റ് എൽ പി സ്കൂൾ വിദ്യാർത്ഥികളെ ഈ രീതിയിലാണ് ക്ലാസുകളിൽ പഠിപ്പിക്കുന്നത്.

ഇങ്ങനെ ഇരുത്തി പഠിപ്പിക്കുന്ന സമയത്ത് ക്ലാസുകളിലെ മുഴുവൻ വിദ്യാർഥിയെയും ഒരുപോലെ ശ്രദ്ധിക്കുന്നതിനും, അവരുമായി കൂടുതൽ മാനസികമായി അടുക്കുന്നതിനും സാധിക്കുമെന്നും അദ്ധ്യാപകർ സാക്ഷ്യപ്പെടുത്തുന്നു.തങ്ങളുടെ അധ്യാപകരെ കുട്ടികൾക്കും ഒരുപോലെ ശ്രദ്ധിക്കാൻ കഴിയുമെന്നതും ഈ സംവിധാനത്തിന്റെ നേട്ടമാണ്

.തമിഴ് നാടിനുമുന്നേ കേരളത്തിലെ ചില സ്കൂളുകളിൽ സീറ്റിന്റെ വിന്യാസം മാറ്റിയിരുന്നു. ഒന്നിനുപുറകെ ഒന്നായി ബെഞ്ചും ഡെസ്കും ഇടുന്നതിനുപകരം അർധവൃത്താകൃതിയിൽ വിന്യസിച്ച്അധ്യാപകർ നടുക്കുനിൽക്കുന്ന രീതിയാണ് ഇത്.


